Organisation
സ്‌പോര്‍ട്‌സ് ഡേ: സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
അബൂ ഹമൂര്‍ ഇറാനിയന്‍ സ്‌കൂളില്‍ വെച്ചു നടന്ന സ്‌പോര്‍ട്ടിവ് 24 ന്റെ ഭാഗമായാണ് ആരോഗ്യ പരിരക്ഷാ ബോധവത്കരണമെന്നോണം ആര്‍ എസ് സി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
ദോഹ | ഖത്വര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) വക്‌റയിലെ ഏഷ്യന്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് പൊതുജനങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ചെക്കപ്പും കണ്‍സല്‍ട്ടേഷനും സംഘടിപ്പിച്ചു.
അബൂ ഹമൂര്‍ ഇറാനിയന്‍ സ്‌കൂളില്‍ വെച്ചു നടന്ന സ്‌പോര്‍ട്ടിവ് 24 ന്റെ ഭാഗമായാണ് ആരോഗ്യ പരിരക്ഷാ ബോധവത്കരണമെന്നോണം ആര്‍ എസ് സി ഇത്തരം സൗകര്യമൊരുക്കിയത്. പ്രവാസി മലയാളികള്‍ക്ക് പുറമേ വിവിധ ദേശക്കാരായ മുന്നൂറോളം ആളുകള്‍ ചെക്കപ്പിനായി കൗണ്ടര്‍ സന്ദര്‍ശിച്ചു.
സ്റ്റാളൊരുക്കിയ ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ ടീമിനെ ആര്‍ എസ് സി നാഷണല്‍ കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു.
---- facebook comment plugin here -----