AVASARAM
കായികതാരങ്ങൾക്ക് സി ഐ എസ് എഫിൽ ചേരാം
215 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് കായിക താരങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 215 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 68 ഒഴിവുകൾ വനിതകൾക്കായി നീക്കിവെച്ചിട്ടുണ്ട്. ശമ്പളം 25,5008-81,100 രൂപ.
അത്‌ലറ്റിക്‌സ്-74 (പുരുഷൻ-40, വനിത-34), ബോക്‌സിംഗ്-പത്ത് (പുരുഷൻ-നാല്, വനിത- ആറ്), ബാസ്‌ക്റ്റ് ബോൾ-എട്ട് (പുരുഷൻ), ഫുട്‌ബോൾ-ഏഴ്(പുരുഷൻ), ജിംനാസ്റ്റിക്‌സ്-രണ്ട് (പുരുഷൻ), ഹാൻഡ്‌ബോൾ-അഞ്ച്(പുരുഷൻ), ഹോക്കി-രണ്ട്(പുരുഷൻ), ഷൂട്ടിംഗ്-മൂന്ന് (പുരുഷൻ-രണ്ട്, വനിത-ഒന്ന്), സ്വിമ്മിംഗ്- ആറ് (പുരുഷൻ), വോളിബോൾ-രണ്ട് (പുരുഷൻ), വെയ്റ്റ് ലിഫ്റ്റിംഗ്-28 (പുരുഷൻ-17, വനിത-11), റസ്‌ലിംഗ്-47 (പുരുഷൻ 31, വനിത 16) തൈക്വാണ്ടോ-ഏഴ് (പുരുഷൻ), ബോഡി ബിൽഡിംഗ് -14 (പുരുഷൻ) എന്നിങ്ങനെയാണ് ഒഴിവുകൾ. പ്ലസ്ടു ആണ് വിദ്യാഭ്യാസ യോഗ്യത.
കായിക യോഗ്യത- വ്യക്തിഗതാ, ടീം ഇനങ്ങളിൽ രാജ്യത്തെ പ്രതിനിധാനം ചെയ്ത സീനിയർ, ജൂനിയർ ഇന്റനാഷനൽ ടൂർണമെന്റുകളിൽ പങ്കാളിത്തം. അല്ലെങ്കിൽ സ്റ്റേറ്റ്, തത്തുല്യ യൂനിറ്റുകളെ പ്രതിനിധാനം ചെയ്ത സീനിയർ, ജൂനിയർ നാഷനൽ ഗെയിംസ്, ചാമ്പ്യൻഷിപ്പുകളിൽ പങ്കാളിത്തം. അല്ലെങ്കിൽ ആൾ ഇന്ത്യ ഇന്റർ യൂനിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പിൽ ഏതെങ്കിലും മെഡൽ. അല്ലെങ്കിൽ നാഷനൽ ഗെയിംസ്, ചാന്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ.
2012 ജനുവരി ഒന്നിനും 2023 നവബംർ 28നും ഇടക്ക് നടന്ന കായിക ഇനങ്ങളിലെ നേട്ടങ്ങളാണ് പരിഗണിക്കുക. പ്രായം 18-23. എസ് സി, എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ ബി സിക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് അനുവദിക്കും. വനിതകൾക്കും എസ് സി, എസ് ടി വിഭാഗക്കാർക്കും ഫീസില്ല. മറ്റുള്ളവർ 100 രൂപ അടക്കണം. വിവരങ്ങൾക്ക് https://cisfrectt.cisf.gov.in സന്ദർശിക്കുക. അവസാന തീയതി നവംബർ 28.