Connect with us

National

കായികതാരങ്ങള്‍ അവാര്‍ഡുകള്‍ തിരികെ നല്‍കുന്ന പ്രവണത അവസാനിപ്പിക്കണം: ഹരിയാന ബിജെപി മന്ത്രി അനില്‍ വിജ്

സഞ്ജയ് സിംഗിനെ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് ബജ്രംഗ് പുനിയ, വിനേഷ് ഫോഗോട്ട്, വീരേന്ദര്‍ സിംഗ് എന്നീ കായിക താരങ്ങള്‍ അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് പറഞ്ഞിരുന്നു

Published

|

Last Updated

ചണ്ഡീഗഢ്‌ | കായിക താരങ്ങൾ അവാര്‍ഡുകള്‍ തിരികെ നല്‍കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്. ഈ മാസം 21ന് നടന്ന ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പില്‍ ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ ബ്രിജ് ഭൂഷണ്‍ സിംഗിന്റെ വിശ്വസ്തന്‍ സഞ്ജയ് സിംഗ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് കായികതാരങ്ങള്‍ അവാര്‍ഡുകള്‍ തിരിച്ചു നല്‍കിയിരുന്നു. സംഭവത്തില്‍ പ്രതികരിച്ച ഹരിയാന ബിജെപി മന്ത്രി അവാര്‍ഡുകള്‍ തിരിച്ചു നല്‍കുന്ന തന്ത്രങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

പലതാരങ്ങളും അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അവരുടെ അവാര്‍ഡുകള്‍ ഏത് സംഘടന നല്‍കിയാലും തിരിച്ചെടുക്കാന്‍ കഴിയില്ല. അവാര്‍ഡുകള്‍ നമ്മുടെ രാജ്യത്തോടുള്ള ആദരം കൂടിയാണ്. അത് തിരിച്ചു നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കരുതെന്നുമായിരുന്നു അനില്‍ വിജ്‌ന്റെ വാക്കുകള്‍.

സഞ്ജയ് സിംഗിനെ തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് കായികതാരമായ സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. താരത്തിന് പിന്തുണ നല്‍കി ബജ്രംഗ് പുനിയ, വിനേഷ് ഫോഗോട്ട്, വീരേന്ദര്‍ സിംഗ് എന്നീ കായിക താരങ്ങളും പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരുന്നു.

കായികതാരങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ഗുസ്തി ഫെഡറേഷനെ നിലവില്‍ സസ്‌പെന്‍ഡ് ചെയ്യുകയും പുതുതായി വന്ന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തിരുന്നു.

 

Latest