Connect with us

Techno

പുതിയ എഐ ഡിജെ ഫീച്ചര്‍ അവതരിപ്പിച്ച് സ്പോട്ടിഫൈ

ആന്‍ഡ്രോയിഡ്, ഐഒഎസ് സ്പോട്ടിഫൈ ആപ്പുകളുടെ ബീറ്റ പതിപ്പുകളില്‍ ഈ ഫീച്ചര്‍ നിലവില്‍ ലഭ്യമാണ്.

Published

|

Last Updated

സറ്റോക്ക്‌ഹോം | ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡിജെ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്് സ്പോട്ടിഫൈ. പുതുതായി അവതരിപ്പിച്ച ഫീച്ചര്‍ ഉപയോക്താക്കളുടെ പാട്ട് കേള്‍ക്കാനുള്ള അഭിരുചിയെ അടിസ്ഥാനമാക്കി സ്വയം ക്യൂറേറ്റ് ചെയ്ത പ്ലേലിസ്റ്റുകള്‍ സ്വീകരിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും. ഫീച്ചര്‍ നിലവില്‍ ബീറ്റ ടെസ്റ്റിലാണ് പുറത്തിറക്കിയിരിക്കുന്നത്. താമസിയാതെ ഇത് കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ് സ്പോട്ടിഫൈ ആപ്പുകളുടെ ബീറ്റ പതിപ്പുകളില്‍ ഈ ഫീച്ചര്‍ നിലവില്‍ ലഭ്യമാണ്.

നിലവിൽ സ്പോട്ടിഫൈയുടെ മൊബൈല്‍ ആപ്പിന്റെ ഹോം പേജിലെ മ്യൂസിക് ഫീഡ് വിഭാഗം ആക്സസ് ചെയ്യാന്‍ കഴിയും. പ്ലേ ഓണ്‍ ഡിജെ ബട്ടണുള്ള ഒരു കാര്‍ഡിന്റെ രൂപത്തിലാണ് ഫീച്ചര്‍ ദൃശ്യമാകുന്നത്. ഒരിക്കല്‍ ഒരു ഉപയോക്താവ് പ്ലേ ബട്ടണില്‍ ടാപ്പ് ചെയ്താല്‍, അതേ പോലൊരു പ്ലേലിസ്റ്റ് ക്യൂറേറ്റ് ചെയ്യുന്നതിന് ആപ്പ് ഉപയോക്താവിന്റെ സംഗീത അഭിരുചിയേതെന്ന് മനസിലാക്കും.

ഉപയോക്താക്കള്‍ക്ക് ശ്രവണ അനുഭവം വര്‍ദ്ധിപ്പിക്കുന്നതിനായി സ്‌ഫോട്ടിഫൈ അതിന്റെ എ ഐ മെഷീന്‍ ലേണിംഗ് കഴിവുകള്‍ മെച്ചപ്പെടുത്തിയിട്ടുമുണ്ട്.

Latest