Connect with us

National

ഭര്‍തൃലൈംഗിക പീഡനം; വിഷയത്തില്‍ സുപ്രീംകോടതി ഇന്നുമുതല്‍ വാദം കേള്‍ക്കും

ഭര്‍ത്താവിന് ലഭിക്കുന്ന പരിരക്ഷ റദ്ദാക്കണമെന്നതാണ് ഹര്‍ജിക്കാരുടെ ആവശ്യം

Published

|

Last Updated

ന്യൂഡല്‍ഹി | ഭര്‍തൃലൈംഗിക പീഡനം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ വാദം കേള്‍ക്കല്‍ ഇന്നുമുതല്‍. ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുക.

ഇന്ത്യന്‍ ശിക്ഷ നിയമ പ്രകാരം ഭാര്യ നല്‍കുന്ന ബലാത്സംഗ പരാതിയില്‍ ഭര്‍ത്താവിനെ പ്രതി ചേര്‍ക്കാനാകില്ല. ഭര്‍ത്താവിന് ലഭിക്കുന്ന ഈ പരിരക്ഷ റദ്ദാക്കണമെന്നതാണ് ഹര്‍ജിക്കാരുടെ ആവശ്യം. പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രകാരം ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്നത് സത്യവാങ്മൂലം.വിഷയം സുപ്രീം കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ല എന്നാണ് കേന്ദ്രത്തിന്റെ വാദം.

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പ്രകാരം ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം. വിഷയം സുപ്രീം കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ല എന്നാണ് കേന്ദ്രത്തിന്റെ വാദം. ഈ വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതി നേരത്തെ ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് കേസ് സുപ്രീംകോടതിയിലെത്തിയത്.

 

Latest