Connect with us

Kerala

കൊവിഡ് വ്യാപനം; ആരോഗ്യവകുപ്പ് ഇന്ന് യോഗം ചേരും

നേരത്തെ ദൈനംദിന കേസുകള്‍ 20 മുതല്‍ 30വരെയായിരുന്നത് 50 ലേക്കും കഴിഞ്ഞ ദിവസം 70ലേക്കും എത്തിയിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ കൊവിഡ് കേസുകള്‍ നേരിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.

നേരത്തെ ദൈനംദിന കേസുകള്‍ 20 മുതല്‍ 30വരെയായിരുന്നത് 50 ലേക്കും കഴിഞ്ഞ ദിവസം 70ലേക്കും എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം ചേരുന്നത്.

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങള്‍ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

 

Latest