Kerala
ലഹരി വ്യാപനം; എസ് എഫ് ഐ പിരിച്ചു വിടണമെന്ന് ചെന്നിത്തല
എസ് എഫ് ഐ ക്ക് പൂര്‍ണ പ്രോത്സാഹനമാണ് മുഖ്യമന്ത്രി നല്‍കുന്നത്

തൃശൂര്‍ | കേരളത്തില്‍ ലഹരി വ്യാപകമാകുന്നതിന്റെ പ്രധാന കാരണമായ എസ് എഫ് ഐ പിരിച്ചുവിടണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രാഷ്ട്രീയ പിന്തുണയുള്ളത് കൊണ്ടാണ് കേരളത്തിലേക്ക് ലഹരി ഒഴുകുന്നത്.
കേരളത്തിലെ കലാലയങ്ങളിലും ഹോസ്റ്റലുകളിലും മയക്കുമരുന്നുകള്‍ ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത് എസ് എഫ് ഐ ആണ്. ഇതിന് പൂര്‍ണ പ്രോത്സാഹനമാണ് മുഖ്യമന്ത്രി നല്‍കുന്നത്. ഒന്‍പത് വര്‍ഷം കേരളം ഭരിച്ചിട്ടും ലഹരിയുടെ വേരറുക്കാന്‍ കേരളത്തിലെ മുഖ്യമന്ത്രിക്ക് സാധിച്ചില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
കളമശ്ശേരി പോളിടെക്‌നിക് ലഹരി കേസുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിക്കും എസ് എഫ് ഐക്കും എതിരെ രമേശ് ചെന്നിത്തല കടുത്ത വിമര്‍ശനമുന്നയിച്ചത്. കൊച്ചിയിലെ പോലീസിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.