Connect with us

Kerala

സംസ്ഥാനത്തെ ലഹരി വ്യാപനം; ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

ലഹരി തടയാനുള്ള ആക്ഷന്‍ പ്ലാന്‍ നല്‍കാനും ഗവര്‍ണര്‍ ഡിജിപിയോട് നിര്‍ദേശിച്ചിട്ടുണ്ട്

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്തെ ലഹരി വ്യാപനത്തില്‍ ഇടപെട്ട് ഗവര്‍ണര്‍.ഇതു സംബന്ധിച്ച് ഡിജിപിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി. നിലവിലെ സാഹചര്യവും സ്വീകരിച്ച നടപടികളും വിശദീകരിക്കാനാണ് ഡിജിപിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ലഹരി തടയാനുള്ള ആക്ഷന്‍ പ്ലാന്‍ നല്‍കാനും ഗവര്‍ണര്‍ ഡിജിപിയോട് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാന വ്യാപകമായ ആക്ഷന്‍ പ്ലാന്‍ ഡിജിപി തയാറാക്കിയതായാണ് വിവവരം.

മൂഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം ഡിജിപി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

 

---- facebook comment plugin here -----

Latest