Connect with us

Kerala

മങ്കിപോക്‌സ് വ്യാപനം; ഇന്ത്യയിലും ജാഗ്രത നിര്‍ദേശം

32 ഐസിഎംആര്‍ കേന്ദ്രങ്ങളില്‍ പരിശോധനാ സൗകര്യം ലഭ്യമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | വിവിധ രാജ്യങ്ങളില്‍ മങ്കി പോക്‌സ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയിലും ജാഗ്രത നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. വിമാനത്താവളം, തുറമുഖങ്ങള്‍, അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കും. ആഗോളതലത്തിലെ മങ്കി പോക്‌സ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി.നിലവില്‍ ഇന്ത്യയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

മുന്‍കരുതലിന്റെ ഭാഗമായി മൂന്ന് സെന്‍ട്രല്‍ ആശുപത്രികളില്‍ സഫ്ദര്‍ജംഗ് ഹോസ്പിറ്റല്‍, ലേഡി ഹാര്‍ഡിഞ്ച് തുടങ്ങിയവയില്‍ ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രികളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. 32 ഐസിഎംആര്‍ കേന്ദ്രങ്ങളില്‍ പരിശോധനാ സൗകര്യം ലഭ്യമാണ്.

മങ്കിപോക്‌സും കോവിഡും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും നിലവില്‍ രാജ്യത്ത് മങ്കി പോക്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.