kolaya
'കോലായ' വായനയുടെ വസന്തോത്സവം: കെ പി രാമനുണ്ണി
ഖത്തറില്‍ നടക്കുന്ന 'കോലായ' സദസ്സുകളുടെ ദേശീയതല ഉദ്ഘാടനം നിര്‍വഹിക്കകുയായിരുന്നു അദ്ദേഹം.

ദോഹ: വായനദിനത്തോടനുബന്ധിച്ച് ഖത്തര്‍ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ‘കോലായ’ വായനാസ്വാദന സദസ്സുകള്‍ മാതൃകാപരമാണെന്ന് പ്രശസ്ത നോവലിസ്റ്റ് കെ പി രാമനുണ്ണി പറഞ്ഞു.
ഖത്തറില്‍ നടക്കുന്ന ‘കോലായ’ സദസ്സുകളുടെ ദേശീയതല ഉദ്ഘാടനം നിര്‍വഹിക്കകുയായിരുന്നു അദ്ദേഹം. മനുഷ്യന്റെ സര്‍ഗാത്മക ഉണര്‍വുകള്‍ക്ക് വായനയോളംപോന്ന മറ്റൊന്നില്ലെന്നും അതിനാല്‍ ‘കോലായ’ വായനയുടെ വസന്തോത്സവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാട്ടിന്‍പുറങ്ങളിലെ വായനാകോലായകളെ അനുസ്മരിപ്പിക്കും വിധം ആഗോള തലത്തില്‍ 165 കേന്ദ്രങ്ങളില്‍ കലാലയം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ വായനാവാരം നടക്കുകയാണ്. ഖത്തറിലെ പതിനഞ്ച് കേന്ദ്രങ്ങളില്‍ വിവിധ സാമൂഹിക സാഹിത്യ മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ചാണ് വിപുലമായി ആചരിക്കുന്നത്.