Connect with us

International

നിക്ഷേപത്തട്ടിപ്പില്‍ സ്പ്രിന്റിംഗ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ12 മില്ല്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനാണ് തട്ടിപ്പ് നടത്തിയതെന്ന് കിംഗ്സ്റ്റണിലെ സ്റ്റോക്‌സ് ആന്‍ഡ് സെക്യൂരിറ്റീസ് ലിമിറ്റഡ് അറിയിച്ചു.

Published

|

Last Updated

കിംഗ്‌സ്റ്റണ്‍| ജമൈക്കയുടെ ഒളിമ്പിക് സ്പ്രിന്റിംഗ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് നിക്ഷേപത്തട്ടിപ്പില്‍ 12 മില്ല്യണ്‍ ഡോളര്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. ബോള്‍ട്ട്, കിംഗ്‌സ്റ്റണ്‍ ആസ്ഥാനമായുള്ള സ്റ്റോക്ക്‌സ് ആന്‍ഡ് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ സ്ഥാപനത്തിലെ അക്കൗണ്ടില്‍ നിക്ഷേപിച്ച തുകയാണ് അപ്രത്യക്ഷമായത്. കമ്പനിക്കെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് അദ്ദേഹം. എന്നാല്‍, സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനാണ് തട്ടിപ്പ് നടത്തിയതെന്ന് കിംഗ്സ്റ്റണിലെ സ്റ്റോക്‌സ് ആന്‍ഡ് സെക്യൂരിറ്റീസ് ലിമിറ്റഡ് അറിയിച്ചു. 12,000 ഡോളര്‍ മാത്രമാണ് ഇപ്പോള്‍ ഉസൈന്‍ ബോള്‍ട്ടിന്റെ അക്കൗണ്ടില്‍ അവശേഷിക്കുന്നത്.

 

 

Latest