Health
മുളപ്പിച്ച ചെറുപയര്‍: ഒരു ഡയറ്റ് പാക്കേജ്
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പ്രോട്ടീനിന്റെയും നാരുകളുടെയും നല്ല സ്രോതസ്സാണ് മുളപ്പിച്ച ചെറുപയര്‍.
ആരോഗ്യമാണ് നമ്മുടെ വലിയ സമ്പാദ്യം. ഇത് തിരിച്ചറിയുന്ന പോഷകാഹാര പ്രേമികള്‍ കൊഴുപ്പ് കുറഞ്ഞതും പ്രോട്ടീനുകള്‍ കൂടുതലുള്ളതുമായ സൂപ്പര്‍ഫുഡുകള്‍ക്കായുള്ള അന്വേഷണത്തിലാണ്. അതിന് പറ്റിയ ഒരു ഭക്ഷണമാണ് കുതിര്‍ത്തു മുളപ്പിച്ച/ ചെറുപയര്‍. അത് ആഹാരദിനചര്യയുടെ ഭാഗമാക്കിയാല്‍ നിങ്ങളുടെ ആരോഗ്യത്തെ മികച്ച രീതിയില്‍ മാറ്റാന്‍ കഴിയുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ നിങ്ങള്‍ ദിവസവുംകുതിര്‍ത്ത ചെറുപയര്‍ കഴിക്കുന്നതുകൊണ്ട് ഗുണമെന്താണ്? അതിന് ദോഷങ്ങളുണ്ടോ? നമുക്ക് നോക്കാം.
”വെള്ളത്തില്‍ കുതിര്‍ത്തു മുളപ്പിച്ച ചെറുപയര്‍ ദിവസവും കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. ദഹനത്തെ സഹായിക്കുകയും രോഗപ്രതിരോധ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ധാരാളം പോഷകങ്ങളാല്‍ നിറഞ്ഞതാണ് ഇത്. ”ചെന്നൈയിലെ ദി ക്ലെഫ്റ്റ് ആന്‍ഡ് ക്രാനിയോഫേഷ്യല്‍ സെന്ററിലെയും ശ്രീ ബാലാജി മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലെയും ഒരുപോലെ സേവനമനുഷ്ഠിക്കുന്ന ഡയറ്റീഷ്യന്‍ ദീപലക്ഷ്മി പറയുന്നു. ചെറുപയര്‍ പരിപ്പ് സ്പ്ലിറ്റഡ് ഗ്രീന്‍ ഗ്രാം എന്നാണ് അറിയപ്പെടുന്നത്. അതില്‍ ഇരുമ്പ്, മഗ്‌നീഷ്യം, ചെമ്പ്, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട് കൂടാതെ വിറ്റാമിനുകള്‍ ബി, എ, സി എന്നിവയും. ഇതില്‍ ധാരാളം നാരുകളും അടങ്ങിയിരിക്കുന്നു.
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പ്രോട്ടീനിന്റെയും നാരുകളുടെയും നല്ല സ്രോതസ്സാണ് മുളപ്പിച്ച ചെറുപയര്‍. ഇത് ദഹനത്തെ സഹായിക്കുമെന്ന് ദീപലക്ഷ്മി പറയുന്നു. ചെറുപയര്‍ പരിപ്പ് കുതിര്‍ത്തു കഴിക്കുന്നത്ത് ഫൈറ്റിക് ആസിഡിനെ തകര്‍ക്കുകയും ഇരുമ്പ്, സിങ്ക്, കാല്‍സ്യം തുടങ്ങിയ പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഇത് ഗ്ലൈസെമിക് ഇന്‍ഡക്സില്‍ കുറവാണെന്നും പ്രമേഹമുള്ളവര്‍ക്ക് നല്ലൊരു ലഘുഭക്ഷണമാണെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
കുതിര്‍ത്ത ചെറുപയര്‍ പരിപ്പില്‍ കലോറി കുറവാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇതില്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ പ്രവര്‍ത്തനത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നു. ദിവസേന ഒരു വ്യക്തിക്ക് കഴിക്കാവുന്ന കുതിര്‍ത്ത മുളപ്പിച്ച ചെറുപയര്‍ പരിപ്പിന്റെ അളവ് അരക്കപ്പാണെന്നാണ് ദീപലക്ഷ്മിയുടെ അഭിപ്രായം.
ഒരു വ്യക്തിയുടെ ദഹനസംബന്ധമായ പ്രവര്‍ത്തനങ്ങളെയും ശാരീരിക ആവശ്യങ്ങളെയും അടിസ്ഥാനമാക്കി ഇത് വ്യത്യാസപ്പെടാം, എന്നിരുന്നാലും, മനസ്സില്‍ സൂക്ഷിക്കേണ്ട മുന്‍കരുതലുകളുടെ കാര്യം വരുമ്പോള്‍, അമിതമായ അളവില്‍ കഴിക്കുന്നത് വയറുവേദന പോലുള്ള ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും യൂറിക് ആസിഡ് രൂപപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍, ജാഗ്രത പാലിക്കുകയും ദോഷഫലങ്ങള്‍ അപകടപ്പെടുത്താതെ, പോഷകാഹാര ആനുകൂല്യങ്ങള്‍ പരമാവധി ലഭിക്കുന്നതിന് നിബന്ധനകളോടെ കഴിക്കാന്‍ അവര്‍ ഉപദേശിക്കുന്നു.