Connect with us

Kerala

ശ്രീനിവാസന്‍ വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന എന്‍ ഐ എ ആവശ്യം തള്ളി സുപ്രീം കോടതി

ജസ്റ്റിസുമാരായ അഭയ് എസ് ഓക, എന്‍ കെ സിംഗ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഹരജി തള്ളിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | പാലക്കാട്  രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ് പ്രതികളായ 18 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കേരള ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എന്‍ ഐ എ ആവശ്യം തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ അഭയ് എസ് ഓക, എന്‍ കെ സിംഗ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഹരജി തള്ളിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രതികള്‍ക്ക് വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന വാദവുമായാണ് ദേശീയ അന്വേഷണ ഏജന്‍സി ജാമ്യം റദ്ദാക്കണമെന്ന ഹരജി സമര്‍പ്പിച്ചത്. അന്വേഷണ ഏജന്‍സിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജാ താക്കറെ പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച വിശദാംശങ്ങള്‍ സുപ്രീം കോടതിക്ക് കൈമാറുകയും ചെയ്തു.

എന്നാല്‍, ഗൗരവതരമായ കാര്യങ്ങള്‍ ഒന്നും തന്നെ വിശദാംശങ്ങളിലില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കി.

 

Latest