Connect with us

asia cup 2023

സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക

21 റണ്‍സിനാണ് ശ്രീലങ്കയുടെ ജയം.

Published

|

Last Updated

കൊളംബോ | ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക. 21 റണ്‍സിനാണ് ശ്രീലങ്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ലങ്ക, ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ ബംഗ്ലാദേശ് ഇന്നിംഗ്‌സ് 48.1 ഓവറില്‍ 236 റണ്‍സില്‍ ഒതുങ്ങി.

ദസുന്‍ ശനക, മഹീഷ് തീക്ഷണ, മതീഷ പതിരാന എന്നിവരുടെ ബൗളിംഗ് മികവിലാണ് ലങ്ക വിജയം കൊയ്തത്. മൂവരും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. ബാറ്റിംഗ് നിരയില്‍ സദീര സമരവിക്രമ (93), കുശാല്‍ മെന്‍ഡിസ് (50) എന്നിവര്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു. പതും നിശാങ്ക 40 റണ്‍സുമെടുത്തു.

തൗഹിദ് ഹൃദോയിയുടെ മികവിലാണ് ബംഗ്ലാദേശ് പോരാട്ടം കാഴ്ചവെച്ചത്. 97 ബോളില്‍ 82 റണ്‍സ് ഹൃദോയ് നേടി. മുശ്ഫിഖുര്‍റഹീം 29ഉം മെഹിദി ഹസന്‍ മിറാസ് 28ഉം റണ്‍സെടുത്തു. തസ്‌കിന്‍ അഹ്മദും ഹസന്‍ മഹ്മൂദും മൂന്ന് വീതം വിക്കറ്റെടുത്തു. ശൂരിഫുല്‍ ഇസ്ലാം രണ്ട് വിക്കറ്റ് വീഴ്ത്തി.

Latest