Connect with us

International

ശ്രീലങ്ക കലാപഭൂമിയായി; പ്രസിഡന്റിന്റെ വസതി കൈയേറി പ്രക്ഷോഭകര്‍

സംഘര്‍ഷത്തില്‍ 33 പേര്‍ക്ക് പരുക്കേറ്റു

Published

|

Last Updated

കൊളംബോ |  സാമ്പത്തിക പ്രതിസന്ധിയില്‍ ദുരിതത്തിലായി ശ്രീലങ്ക കലാപഭൂമിയായി. ലങ്കന്‍ പ്രസിഡന്റ് ഗോത്തബയ രജപക്‌സെയുടെ വസതി കയ്യേറി പ്രക്ഷോഭകര്‍. സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് വസതി വളഞ്ഞത്.സംഘര്‍ഷത്തില്‍ 33 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണ്. ഗോത്തബയ രജപക്‌സെ വസതി വിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇദ്ദേഹം സൈനിക ആസ്ഥാനത്താണ് ഉള്ളതെന്നാണ് അറിയുന്നത്.

അതീവ ഗുരുതര സ്ഥിതിയാണ് ശ്രീലങ്കയിലുള്ളത്. രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജി വെച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് ഗോത്തബയ രജപക്‌സെ സ്ഥാനത്ത് തുടരുകയായിരുന്നു.

Latest