Tamil fishermen
ശ്രീലങ്കന്‍ നാവിക സേന 23 തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു
രാമേശ്വരത്തേക്കു മടങ്ങാന്‍ നെടുന്തീവ് കടക്കുന്നതിനിടെ ശ്രീലങ്കന്‍ നാവിക സേന ഇവരെ വളയുകയായിരുന്നു
രാമനാഥപുരം | സമുദ്രാതിര്‍ത്തി കടന്നെന്നാരോപിച്ച് തമിഴ്നാട് സ്വദേശികളായ 23 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. രണ്ട് ബോട്ടുകളും നാവികസേന കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ രണ്ട് മണിക്ക് രാമേശ്വരത്തേക്കു മടങ്ങാന്‍ നെടുന്തീവ് കടക്കുന്നതിനിടെ ശ്രീലങ്കന്‍ നാവിക സേന ഇവരെ വളയുകയായിരുന്നു.
പിന്നാലെ നാവികസേന, ബോട്ടുകളും മത്സ്യബന്ധന വലകളും കേടുപാടുകള്‍ വരുത്തി. ഫിഷറീസ് വകുപ്പില്‍ നിന്ന് അനുമതി വാങ്ങി 540 ബോട്ടുകളിലായി 3,000 മത്സ്യത്തൊഴിലാളികളാണ് ശനിയാഴ്ച മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്.
ജനുവരി 22 നു തമിഴ്നാട്ടിലെ രാമനാഥപുരത്ത് നിന്നു പോയ ആറു മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഈ അറസ്റ്റില്‍ ആശങ്ക പ്രകടിപ്പിച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് പുതിയ സംഭവം. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനു തമിഴ്നാട് മുഖ്യമന്ത്രി കത്തയക്കുകയും ചെയ്തിരുന്നു.