Connect with us

srilankan president election

അതീവ സുരക്ഷയില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

റനില്‍ വിക്രമസിംഗേ ഉള്‍പ്പെടെ മൂന്ന് പേര്‍ മത്സര രംഗത്ത്

Published

|

Last Updated

കൊളംബോ | കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ പത്തിന് പാര്‍ലിമെന്റില്‍ രഹസ്യബാലറ്റിലൂടെ വോട്ടെടുപ്പ് ആരംഭിക്കും. 225 അംഗ പാര്‍ലിമെന്റില്‍ 113 വോട്ട് ലഭിക്കുന്നവര്‍ക്ക് വിജയിക്കാം. രഹസ്യ വോട്ടെടുപ്പാണ് നടക്കുക.

രാജ്യത്തെങ്ങും കനത്ത പ്രതിഷേധം നിലനില്‍ക്കുന്നതില്‍ വലിയ സുരക്ഷാ സംവിധാനങ്ങളാണ് തിരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. പാര്‍ലിമെന്റും പരിസരവും സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. എം പിമാരെല്ലാം സൈന്യത്തിന്റെ സംരക്ഷണയിലാണ് പാര്‍ലിമെന്റിലേക്കെത്തുക.

ആക്റ്റിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗേ, ഭരണമുന്നണി വിട്ട മുന്‍ മന്ത്രി ഡളളസ് അലഹപെരുമ, ജനതാ വിമുക്തി പെരമുന പാര്‍ട്ടി നേതാവ് അനുര കുമാര ദിസാനായകെ എന്നീ മൂന്ന് പേരാണ് മത്സരംഗത്തുള്ളത്. പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ അവസാന നിമിഷം നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ഡള്ളസ് അലഹപെരുമക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഉള്‍പ്പെടെ മൂന്നു പേരാണ് മത്സര രംഗത്തുള്ളത്.

റനില്‍ വിക്രമസിംഗേ വിജയിച്ചാല്‍ പ്രതിഷേധം കടുപ്പിക്കുമെന്ന നിലപാടിലാണ് പ്രക്ഷോഭകര്‍. വിക്രമ സിംഗേക്കേക്ക് വോട്ട് ചെയ്താല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന്, എം പി മാര്‍ക്ക് പ്രക്ഷോഭകര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. റനില്‍ വിക്രമസിംഗെ വിജയിച്ചാല്‍, സര്‍ക്കാര്‍ മന്ദിരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനാണ് പ്രക്ഷോഭകരുടെ നീക്കം. അത്തരം പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുമെന്ന മുന്നറിയിപ്പ് സര്‍ക്കാറും നല്‍കിയിട്ടുണ്ട്.

 

 

Latest