Connect with us

National

ഗൗരി ലങ്കേഷിന്റെ കൊലയാളികള്‍ക്ക് ശ്രീരാമസേന സ്വീകരണമൊരുക്കി

ആറു വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതികള്‍ ഒക്ടോബര്‍ 11 നാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്

Published

|

Last Updated

ബെംഗളൂരു | സംഘപരിവാറിന്റെ കടുത്ത വിമര്‍ശകയായിരുന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയാളികള്‍ക്ക് ശ്രീരാമസേന സ്വീകരണമൊരുക്കി. പ്രത്യേക കോടതി ജാമ്യം അനുവദിച്ച മുഖ്യ പ്രതികളായ പരശുറാം വാഗ്മോര്‍, മനോഹര്‍ യാദ്വെ എന്നിവരെയാണ് ജന്മനഗരമായ വിജയപുരയില്‍ മാലയും കാവി ഷാളും അണിയിച്ച് ശ്രീരാമസേനാ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

ആറു വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതികള്‍ ഒക്ടോബര്‍ 11 നാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. മുദ്രാവാക്യം മുഴക്കി സ്വീകരിച്ച പ്രതികളെ പ്രകടനമായി ശിവജി പ്രതിമയുടെ സമീപത്തേക്ക് കൊണ്ടുപോയി. കേസിലെ മറ്റു പ്രതികളായ അമോല്‍ കാലെ, രാജേഷ് ഡി ബംഗേര, വാസുദേവ് സൂര്യവന്‍ഷി, റുഷികേഷ് ദേവദേകര്‍, ഗണേഷ് മിസ്‌കിന്‍, അമിത് രാമചന്ദ്ര ബഡ്ഡി എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷ് 2017 സെപ്റ്റംബര്‍ അഞ്ചിനാണ് കൊല്ലപ്പെട്ടത്. സംഘപരിവാറിന്റെ കടുത്ത വിമര്‍ശകയായിരുന്ന ഗൗരിലങ്കേഷിനെ വീടിന് മുന്നില്‍വെച്ചാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളുടെ വിചാരണ വേഗത്തിലാക്കാന്‍ 2023 ഡിസംബറില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിര്‍ദേശ പ്രകാരമാണ് പ്രത്യേക കോടതി സ്ഥാപിച്ചത്.

Latest