Connect with us

srinivasan murder

ശ്രീനിവാസൻ്റെ മൃതദേഹം സംസ്കരിച്ചു

വൈകിട്ട് നാലോടെയായിരുന്നു സംസ്കാര ചടങ്ങുകൾ.

Published

|

Last Updated

പാലക്കാട് | കഴിഞ്ഞ ദിവസം അജ്ഞാത സംഘം വെട്ടിക്കൊന്ന ആര്‍ എസ് എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസൻ്റെ മൃതദേഹം സംസ്കരിച്ചു. കറുകോടി സമുദായ ശ്മശാനത്തിൽ സഹോദരൻ പ്രസാദ് ചിതക്ക് തീ കൊളുത്തി. വൈകിട്ട് നാലോടെയായിരുന്നു സംസ്കാര ചടങ്ങുകൾ.

നൂറുകണക്കിന് ബി ജെ പി, ആർ എസ് എസ് പ്രവർത്തകർ യാത്രാമൊഴി നൽകാനെത്തിയിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ് വിലാപയാത്രയായാണ് മൃതദേഹം മേലാമുറിയിലെത്തിച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ഷൺമുഖദാസ്, സന്ദീപ് വാര്യർ അടക്കമുള്ളവർ മൃതദേഹത്തെ അനുഗമിച്ചു. ഇന്നലെ ഉച്ചയോടെയാണ് പാലക്കാട് മേലാമുറിയിലെ കടയിൽ വെച്ച് ശ്രീനിവാസനെ വെട്ടിക്കൊന്നത്. കൊലപാതകത്തിന് പിന്നിൽ എസ് ഡി പി ഐ ആണെന്ന് ബി ജെ പി ആരോപിച്ചിരുന്നു.

വിഷുദിനത്തിൽ ജില്ലയില്‍ എസ് ഡി പി ഐ പ്രവര്‍ത്തനെ കൊലപ്പെടുത്തി 24 മണിക്കൂർ പിന്നിടുന്നതിന് മുമ്പാണ് ആർ.എസ്.എസ് നേതാവിനെ വെട്ടിക്കൊന്നത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സുബൈര്‍ എന്ന യുവാവിന്റെ കൊലപാതകം. പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കില്‍ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിര്‍വശത്തു നിന്ന് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

Latest