Connect with us

sreenivasan murder palakkad

ശ്രീനിവാസന്‍ വധം: തെളിവെടുപ്പിനിടെ ബി ജെ പി- ആര്‍ എസ് എസ് പ്രതിഷേധം

വന്‍ പോലീസ് സന്നാഹത്തിലാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.

Published

|

Last Updated

പാലക്കാട് | മേലാമുറി എസ് കെ ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികളെ കൊണ്ട് തെളിവെടുപ്പ് നടത്തുന്നതിനിടെ ഇരച്ചെത്തി ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകര്‍. ശ്രീനിവാസനെ കൊന്ന സംഘത്തിലുണ്ടായിരുന്ന എസ് ഡി പി ഐ പ്രവർത്തകരായിരുന്ന അബ്ദുര്‍റഹ്മാന്‍, ഫിറോസ് എന്നിവരെ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ ആക്രോശം. തുടര്‍ന്ന് വന്‍ പോലീസ് സന്നാഹത്തിലാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.

ശ്രീനിവാസന്റെ മേലാമുറിയിലെ യൂസ്ഡ് വാഹന ഷോപ്പില്‍ വെച്ചായിരുന്നു കൊലപാതകം. വിഷുദിനത്തില്‍ ഇലപ്പുള്ളി സുബൈര്‍ എന്ന എസ് ഡി പി ഐ പ്രവര്‍ത്തകനെ പിതാവിന്റെ മുന്നില്‍ വെച്ച് ആര്‍ എസ് എസുകാര്‍ വെട്ടിക്കൊന്നിരുന്നു. അതിന്റെ പിറ്റേന്നാണ് ഉച്ച സമയത്ത് കടയിലിരിക്കുയായിരുന്ന ശ്രീനിവാസനെ എസ് ഡി പി ഐ സംഘം കടയിലെത്തി വെട്ടിക്കൊന്നത്.