Connect with us

sreenivas murder

ശ്രീനിവാസന്‍ വധം: പട്ടാമ്പിയിലെ എസ് ഡി പി ഐ മേഖലകളില്‍ റെയ്ഡ്

ശ്രീനിവാസന്റെ കൊലപാതകം ആസൂത്രണം ചെയ്തത് പട്ടാമ്പി സ്വദേശിയാണ് എന്നതിനാലാണ് ഇവിടെ പരിശോധന നടത്തുന്നത്.

Published

|

Last Updated

പാലക്കാട് | ആര്‍ എസ് എസ് നേതാവ് എസ് കെ ശ്രീനിവാസന്‍ കൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പട്ടാമ്പിയിലെ എസ് ഡി പി ഐ ശക്തിമേഖലകളില്‍ വ്യാപക പരിശോധന. ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ രാവിലെ 11 മണിയോടെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. വീടുകളിലും പാര്‍ട്ടി ഓഫീസുകളിലും പരിശോധന നടത്തുന്നുണ്ട്.

ശ്രീനിവാസന്റെ കൊലപാതകം ആസൂത്രണം ചെയ്തത് പട്ടാമ്പി സ്വദേശിയാണ് എന്നതിനാലാണ് ഇവിടെ പരിശോധന നടത്തുന്നത്. ശ്രീനിവാസന്‍ വധക്കേസില്‍ ഏഴ് പേര്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍, കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് എസ് ഡി പി ഐ ശക്തികേന്ദ്രങ്ങളിലെ പരിശോധന.

വിഷുദിനത്തില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ ഇലപ്പുള്ളി സുബൈറിനെ ആര്‍ എസ് എസുകാര്‍ വധിച്ച് 24 മണിക്കൂര്‍ തികയും മുമ്പാണ് പാലക്കാട് നഗരമധ്യത്തില്‍ വെച്ച് ആര്‍ എസ് എസ് നേതാവായ ശ്രീനിവാസനെ എസ് ഡി പി ഐ സംഘം കൊന്നത്.

Latest