Connect with us

Kerala

ശ്രീനിവാസന്‍ വധം: എന്‍ ഐ എ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയില്‍

കേസിലെ 10 പ്രതികളാണ് കോടതിയെ സമീപിച്ചത്. ഹരജി കോടതി നാളെ പരിഗണിക്കും.

Published

|

Last Updated

പാലക്കാട് | പാലക്കാട് ശ്രീനിവാസന്‍ വധക്കേസ് എന്‍ ഐ എക്ക് കൈമാറിയ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പ്രതികള്‍. കേസ് കൈമാറിയ ഉത്തരവ് നിയമ വിരുദ്ധമാണെന്നും എന്‍ ഐ എ അന്വേഷണം റദ്ദാക്കണമെന്നുമാണ് ആവശ്യം.

കേസിലെ 10 പ്രതികളാണ് കോടതിയെ സമീപിച്ചത്. ഹരജി കോടതി നാളെ പരിഗണിക്കും.

അന്തിമ കുറ്റപത്രം നല്‍കിയ കേസ് എന്‍ ഐ എ ഏറ്റെടുത്തത് നിയമവിരുദ്ധമാണ്. യു എ പി എ പ്രകാരമുള്ള കുറ്റങ്ങളൊന്നും കേസിലില്ല. അതിനാല്‍ എന്‍ ഐ എ നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്. സെഷന്‍സ് കോടതിയിലെ ഫയലുകള്‍ എന്‍ ഐ എ കോടതിയിലേക്ക് മാറ്റിയതില്‍ ചട്ടലംഘനമുണ്ടെന്നും ഹരജിയില്‍ പറയുന്നു.