Connect with us

sreenivasan murder palakkad

ശ്രീനിവാസന്‍ വധം: ഒരാള്‍ കൂടി അറസ്റ്റില്‍

ഇതോടെ ശ്രീനിവാസന്‍ വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി.

Published

|

Last Updated

പാലക്കാട് | ആര്‍ എസ് എസ് നേതാവ് എസ് കെ ശ്രീനിവാസന്‍ വധക്കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ വാഹനം പൊളിച്ച ആക്രിക്കട ഉടമ പട്ടാമ്പി സ്വദേശി സാജിദ് ആണ് അറസ്റ്റിലായത്. ഇതോടെ ശ്രീനിവാസന്‍ വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി.

മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയിരുന്നത്. എന്നാല്‍ രണ്ട് ബൈക്കുകള്‍ മാത്രമാണ് കണ്ടെത്തിയത്. ഒന്ന് സാജിദ് പൊളിച്ചുവെന്നാണ് പോലീസ് പറയുന്നത്. വിഷുദിനത്തില്‍ ഇലപ്പുള്ളി സ്വദേശി സുബൈറിനെ പിതാവിന്റെ മുന്നില്‍ വെച്ച് വെട്ടിക്കൊന്നതിന്റെ പ്രതികാരമെന്നോണമാണ് 24 മണിക്കൂര്‍ തികയുംമുമ്പ് ശ്രീനിവാസനെ കൊല്ലുന്നത്.

എസ് ഡി പി ഐ പ്രവര്‍ത്തകനായിരുന്നു സുബൈര്‍. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം കഴിഞ്ഞ് വരുംവഴിയായിരുന്നു ആക്രമണം. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊന്നതിന്റെ പ്രതികാരമായാണ് സുബൈറിനെ വകവരുത്തിയത് എന്ന് ആര്‍ എസ് എസുകാരായ പ്രതികള്‍ മൊഴി നല്‍കിയിരുന്നു. പാലക്കാട് നഗരമധ്യത്തിലെ സ്വന്തം കടയില്‍ ഇരിക്കുകയായിരുന്ന ശ്രീനിവാസനെ ആറംഗസംഘം കൊല്ലുകയായിരുന്നു.