National
ശ്രീനിവാസന്‍ വധക്കേസ് പ്രതിക്ക് പണം കൈമാറി; എസ്ഡിപിഐ കേന്ദ്ര കമ്മറ്റി അക്കൗണ്ട് മരവിപ്പിച്ചു
കൊലപാതകത്തിന് മുന്‍പും ശേഷവും വലിയ അളവില്‍ അക്കൗണ്ടിലേക്ക് പണം കൈമാറിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്
ന്യൂഡല്‍ഹി | കൊലക്കേസ് പ്രതിയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്ഡിപിഐ കേന്ദ്രകമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു. ഡല്‍ഹിയിലെ കനറ ബേങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്.
പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിക്ക് അക്കൗണ്ടില്‍ നിന്ന് പണം നല്‍കിയിരുന്നു. മൂന്നാം പ്രതി അബ്ദുള്‍ റഷീദിനാണ് പണം നല്‍കിയിരുന്നത്. കൊലപാതകത്തിന് മുന്‍പും ശേഷവും വലിയ അളവില്‍ അക്കൗണ്ടിലേക്ക് പണം കൈമാറിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
---- facebook comment plugin here -----