Kerala
ശ്രീനിവാസന്‍ കൊലക്കേസ്; കൊലപാതകം നടന്ന കടമുറി എന്‍ഐഎ സംഘം പരിശോധിച്ചു
പുതുപ്പള്ളിത്തെരുവിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസിലും സംഘമെത്തി.

പാലക്കാട് | ആര്‍എസ്എസ് നേതാവ് എ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ എന്‍ഐഎ അന്വേഷണം തുടങ്ങി. പാലക്കാട് മേലാമുറിയിലെത്തിയ എന്‍ഐഎ സംഘം കൊലപാതകം നടന്ന സ്ഥലം പരിശോധിച്ചു. കൊലപാതകം നടന്ന കടമുറി പരിശോധിച്ചു. പുതുപ്പള്ളിത്തെരുവിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസിലും സംഘമെത്തി.
പോപ്പുലര്‍ ഫ്രണ്ട് നേതാവ് സിഎ റൌഫുമായി വധ ഗൂഢാലോചന നടന്ന ജില്ലാ ആശുപത്രി പരിസരത്ത് തെളിവെടുത്തിരുന്നു.കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 16 നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. കേസില്‍ ഇതുവരെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളടക്കം 42 പേരെ ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നതടക്കം എന്‍ഐഎയുടെ തുടര്‍നടപടികള്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടായേക്കാം
---- facebook comment plugin here -----