Kerala
ശ്രീനിവാസന്‍ വധക്കേസ്; രണ്ട് പി എഫ് ഐക്കാര്‍ കൂടി അറസ്റ്റില്‍
പോപ്പുലര്‍ ഫ്രണ്ട് കുലുക്കല്ലൂര്‍ ഏരിയാ സെക്രട്ടറി സെയ്താലി, യൂനിറ്റ് അംഗം റഷീദ് എന്നിവരാണ് അറസ്റ്റിലായത്.

പാലക്കാട് | ആര്‍ എസ് എസ് നേതാവ് ശ്രീനിവാസനെ വധിച്ച കേസില്‍ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് കുലുക്കല്ലൂര്‍ ഏരിയാ സെക്രട്ടറി സെയ്താലി, യൂനിറ്റ് അംഗം റഷീദ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെയും ഉപയോഗിച്ച വാഹനങ്ങളും ഒളിപ്പിക്കാന്‍ സഹായിച്ചുവെന്നാണ് ഇവര്‍ക്കെതിരായ കേസ്. 47 പ്രതികളാണ് കേസിലുള്ളത്. ഇതുവരെ 37 പേര്‍ അറസ്റ്റിലായി.
ഏപ്രില്‍ 16 നാണ് ശ്രീനിവാസനെ അക്രമികള്‍ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പി എഫ് ഐ നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ശ്രീനിവാസനെ വധിച്ചതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
---- facebook comment plugin here -----