Connect with us

srinivasan murder

ശ്രീനിവാസന്‍ വധം: പ്രതിയായ ഫയര്‍മാന് സസ്‌പെന്‍ഷന്‍

കോങ്ങാട് ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാന്‍ ബി ജിഷാദിനെതിരെയാണ് നടപടി.

Published

|

Last Updated

പാലക്കാട് | ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഫയര്‍മാനെ സസ്‌പെന്‍ഡ് ചെയ്തു. കോങ്ങാട് ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാന്‍ ബി ജിഷാദിനെതിരെയാണ് നടപടി. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് വധക്കേസിലെ ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു.

ഇതോടെ രണ്ട് കേസുകളിലും ഇയാളെ പ്രതിചേര്‍ത്തു. കഴിഞ്ഞ ദിവസം ജിഷാദിനെ തിരഞ്ഞ് പോലീസ് സംഘം കോങ്ങാട് ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സഹപ്രവര്‍ത്തകര്‍ പോലും വിവരമറിയുന്നത്.

വിഷുദിനത്തില്‍ പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈറിനെ ആര്‍ എസ് എസുകാര്‍ വെട്ടിക്കൊന്നതിന് പ്രതികാരമായാണ് 24 മണിക്കൂര്‍ തികയും മുമ്പ് പാലക്കാട് നഗരത്തില്‍ വെച്ച് ആര്‍ എസ് എസ് നേതാവ് ശ്രീനിവാസനെ എസ് ഡി പി ഐക്കാര്‍ വെട്ടിക്കൊന്നത്. കേരളക്കരയെ ഞെട്ടിച്ച സംഭവമായിരുന്നു രണ്ട് കൊലപാതകങ്ങളും.

Latest