Connect with us

sreenivasan murder palakkad

ശ്രീനിവാസന്‍ വധം: നാല് പേര്‍ അറസ്റ്റില്‍

അറസ്റ്റിലായവര്‍ കൊല നടത്തിയവര്‍ക്ക് സഹായം ചെയ്തവരെന്ന് പോലീസ്‌

Published

|

Last Updated

പാലാക്കാട് | ആര്‍ എസ് എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ വെട്ടിക്കൊന്ന കേസില്‍ നാല് പേര്‍ അറസ്റ്റില്‍. ബിലാല്‍, റിസ്വാന്‍,റിയാസ് ഖാന്‍, സഹദ് എന്നീ നാല് യുവാക്കളാണ് അറസ്റ്റിലായത്. ഇവരാരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല. എന്നാല്‍ കൊലയാളികള്‍ക്ക് വേണ്ട എല്ലാ സഹായവും ഒരുക്കിയവരാണെന്ന് പോലീസ് പറഞ്ഞു.

ശ്രീനിവാസനെ കൊല്ലാന്‍ ബൈക്കിലെത്തിയ ആറ് പേര്‍ ഇപ്പോഴും ഒളിവിലാണ്. ഇവരെ ഉടനെ പിടികൂടാനാകുമെന്നാണ് കരുതുന്നതെന്നും പോലീസ് അറിയിച്ചു. ഇപ്പോഴത്തെ വിലയിരുത്തല്‍ പ്രകാരം കേസില്‍ 16 പ്രതികളുണ്ടെന്ന് എ ഡി ജി പി വിജയ് സാഖറെ നേരത്തെ പറഞ്ഞത്. എന്നാല്‍ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തതായും പോലീസ് സംശയിക്കുന്നുണ്ട്.

അതിനിടെ എലപ്പുള്ളിയില്‍ സുബൈര്‍ കൊല്ലപ്പെട്ട കേസ് നേരത്തെ തയ്യാറാക്കിയ തിരക്കഥക്ക് അനുസരിച്ച് തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ആരോപിച്ചു. കേസ് അന്വേഷണത്തില്‍ ആര്‍ എസ് എസ് ഇടപെടലുണ്ട്. കേസില്‍ ഉന്നതതല ഗൂഢാലോചനയുണ്ട്. അത് അന്വേഷിക്കണം. കൊലപാതകത്തിന് രണ്ടു ദിവസം മുമ്പ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പാലക്കാട് വന്നതെന്തിനാണെന്ന് അന്വേഷിക്കണം. വിജയ് സാഖറെ സൂപ്പര്‍ ഡി ജി പിയാകാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

 

 

Latest