srinivasan murder
ശ്രീനിവാസന്‍ വധം: നാല് പേര്‍ കസ്റ്റഡിയില്‍
അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന
പാലക്കാട് | ആര്‍ എസ് എസ് നേതാവ് എസ് കെ ശ്രീനിവാസന്‍ കൃഷ്ണന്‍ വധക്കേസില്‍ നാല് പേര്‍ കസ്റ്റഡിയിലെന്ന് എ ഡി ജി പി വിജയ് സാഖറെ അറിയിച്ചു. ബിലാല്‍, റിസ്‌വാന്‍, ഫഹദ്, റിയാസ് ഖാന്‍. കേസില്‍ 12 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊന്ന സംഘത്തിലെ ആറ് പേർക്ക് സഹായം നൽകാനായി സമീപത്ത് മാറിനിന്നവരാണ് പിടിയിലായത്. കൊലയാളി സംഘത്തിൽ പത്ത് പേരുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തൽ കുടിയാണ് എ ഡി ജി പി നടത്തിയത്.
പിടിയിലായവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന. ഇവരെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. മൊത്തം 16 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെ ഉടനെ പിടികൂടുമെന്ന് എ ഡി ജി പി പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് സ്വന്തം കടയില്‍ ഇരിക്കവെ ശ്രീനിവാസനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്. കൃത്യത്തിന് പിന്നില്‍ എസ് ഡി പി ഐ ആണെന്ന് പോലീസ് പറഞ്ഞിരുന്നു. തൊട്ടുതലേന്ന് എസ് ഡി പി ഐ പ്രവര്‍ത്തകന്‍ ഇലപ്പുള്ളി സുബൈറിനെ ഒരു സംഘം വെട്ടിക്കൊന്നതിന്റെ പ്രതികാരമായിരുന്നു കൊലപാതകം. സുബൈര്‍ വധത്തില്‍ ആര്‍ എസ് എസ്- ബി ജെ പി പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു.