Connect with us

palakkad murder

ശ്രീനിവാസന്‍ വധം: ആറില്‍ നാല് പ്രതികളെ തിരിച്ചറിഞ്ഞു

പട്ടാമ്പി സ്വദേശികളായ ഉമ്മര്‍, അബ്ദുല്‍ ഖാദര്‍, ശംഖുവാരത്തോട് സ്വദേശി അബ്ദു റഹ്‌മാന്‍, ഫിറോസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്

Published

|

Last Updated

പാലക്കാട് | ആര്‍ എസ് എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉടന്‍ ്അറസ്റ്റിലാകുമെന്ന് പോലീസ്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറില്‍ നാല് പേരെ തിരിച്ചറിഞ്ഞു. പട്ടാമ്പി സ്വദേശികളായ ഉമ്മര്‍, അബ്ദുള്‍ ഖാദര്‍, ശംഖുവാരത്തോട് സ്വദേശി അബ്ദുള്‍ റഹ്‌മാന്‍, ഫിറോസ് എന്നിവരെയാണ് സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും മൊബൈല്‍ ഫോണ്‍ പരിശോധനകളില്‍ നിന്നും പോലീസ് തിരിച്ചറിഞ്ഞത്.

ആറ് പേരടങ്ങുന്ന സംഘം രണ്ടു ബൈക്കിലും ഒരു സ്‌കൂട്ടറിലുമാണ് എത്തിയത്. വാഹനത്തിന് പിന്നിലിരുന്ന മൂന്നുപേരാണ് കടക്ക് അകത്തേക്ക് പാഞ്ഞുകയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് വന്ന വഴിതന്നെ രക്ഷപ്പെടുന്നത് സിസി ടി വി ദശ്യങ്ങളില്‍ വ്യക്തമായിരുന്നു.

 

Latest