Connect with us

Kerala

ശ്രീനിവാസന്‍ വധം: ഒരാള്‍കൂടി അറസ്റ്റില്‍

മലപ്പുറം സ്വദേശി ജലീലാണ് അറസ്റ്റിലായത്.

Published

|

Last Updated

പാലക്കാട് | ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മലപ്പുറം സ്വദേശി ജലീലാണ് അറസ്റ്റിലായത്. പതിമൂന്നാം പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് ഇയാളാണെന്ന് പോലീസ് പറയുന്നു.

49 പ്രതികളാണ് കേസില്‍ ആകെയുള്ളത്. ഇവരില്‍ ഇതുവരെ 41 പേരെ അറസ്റ്റ് ചെയ്തു. കസിലെ മറ്റൊരു പ്രതി പാലക്കാട് ശംഖുവാരത്തോട് സ്വദേശി കാജാ ഹുസൈന്‍ എന്ന റോബര്‍ട്ട് കാജയെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

ഏപ്രില്‍ 16നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. ക്രമികള്‍ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ശ്രീനിവാസനെ വധിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍.