Kerala
ശ്രീനിവാസന്‍ വധം: എസ് ഡി പി ഐ നേതാവ് അറസ്റ്റില്‍
എസ് ഡി പി ഐ സംസ്ഥാന കമ്മിറ്റിയംഗം എസ് പി അമീര്‍ അലിയാണ് അറസ്റ്റിലായത്.

പാലക്കാട് | പാലക്കാട്ടെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ എസ് ഡി പി ഐ നേതാവ് അറസ്റ്റില്‍. സംഘടനയുടെ സംസ്ഥാന കമ്മിറ്റിയംഗം എസ് പി അമീര്‍ അലിയാണ് അറസ്റ്റിലായത്. കേസില്‍ ഇതുവരെ 30 പേരെയാണ് അറസ്റ്റ് ചെയ്തത്.
ആര്‍ എസ് എസ് മുന്‍ പ്രചാരകായ പാലക്കാട് മൂത്താന്തറ ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പാലക്കാട് എലപ്പുള്ളിയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിലെ പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
---- facebook comment plugin here -----