Connect with us

Kerala

എസ് ആര്‍ പിയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു

സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയര്‍മാന്റെ പ്രൈവറ്റ് സെക്രട്ടറി. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, ഫിനാന്‍ഷ്യല്‍ ടൈംസ് എന്നീ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയര്‍മാന്റെ പ്രൈവറ്റ് സെക്രട്ടറിയും സി പി എം മുന്‍ പോളിറ്റ്ബ്യൂറോ അംഗവുമായ എസ് രാമചന്ദ്രന്‍ പിള്ളയുടെ മകനുമായ ബിപിന്‍ ചന്ദ്രന്‍ (52) അന്തരിച്ചു. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, ഫിനാന്‍ഷ്യല്‍ ടൈംസ് എന്നീ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആന്തരികാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി തിരുവനന്തപുരം മെഡിക്കള്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.

മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ ഉച്ചയ്ക്ക് ഒരുണിക്ക് പേട്ട ആനയറ എന്‍ എസ് എസ് കരയോഗം റോഡിലുള്ള സി ആര്‍ എ 83 വീട്ടിലെത്തിക്കും. മൃതദേഹം പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും.

മാതാവ്: പരേതയായ രത്‌നമ്മ. ഭാര്യ: ഷൈജ (മാധ്യമപ്രവര്‍ത്തക, ഡല്‍ഹി). മക്കള്‍: ആദിത്പിള്ള (ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, ബെംഗളൂരു), ആരോഹി പിള്ള (വിദ്യാര്‍ഥി, പൂനെ), സഹോദരങ്ങള്‍: ബൃന്ദ (ഫിനാന്‍സ് മാനേജര്‍, സംസ്ഥാന കാര്‍ഷിക വികസന ബേങ്ക്), ബിജോയ് (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍, സഊദി).

 

 

Latest