Malappuram
പെരുന്നാള്‍ ദിനത്തില്‍ എസ് എസ് എഫിന്റെ ഹൃദയമുദ്ര; ലഹരിക്കെതിരെ കയ്യൊപ്പ് ചാര്‍ത്തി ആയിരങ്ങള്‍
പള്ളികളിലും അങ്ങാടികളിലും പെരുന്നാള്‍ നിസ്‌കാര ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവത്കരണ പ്രഭാഷണവും ലഘുലേഖ വിതരണവും നടന്നു

പുളിക്കല്‍ | ലഹരിക്കും സൈബര്‍ക്രൈമിനുമെതിരെ എസ് എസ് എഫ് സംഘടിപ്പിച്ച ഹൃദയമുദ്രയില്‍ ആയിരങ്ങള്‍ അണി ചേര്‍ന്നു. ചെറിയ പെരുന്നാള്‍ ദിനത്തില്‍ പൊതുഇടങ്ങളില്‍ പ്രത്യേകം സ്ഥാപിച്ച ബോര്‍ഡില്‍ രാഷ്ട്രീയ, മത, സാമൂഹിക നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും യുവജനങ്ങളും കയ്യൊപ്പ് ചാര്‍ത്തുകയും ലഹരി വിരുദ്ധ സന്ദേശങ്ങള്‍ കുറിക്കുകയും ചെയ്തു.
പള്ളികളിലും അങ്ങാടികളിലും പെരുന്നാള്‍ നിസ്‌കാര ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവത്കരണ പ്രഭാഷണവും ലഘുലേഖ വിതരണവും നടന്നു. പള്ളിക്കല്‍ സെക്ടറില്‍ നടന്ന പരിപാടിയില്‍ കൂനൂള്‍മാടില്‍ കരിപ്പൂര്‍ സബ് ഇന്‍സ്പെക്ടര്‍ മോഹന്‍ദാസ് ഹൃദയമുദ്രയില്‍ ഒപ്പുവെച്ചു. വിവിധയിടങ്ങളില്‍ വാര്‍ഡ് മെംബര്‍മാര്‍, ഖതീബുമാര്‍, മഹല്ല് ഭാരവാഹികള്‍, സംഘടനാ നേതാക്കള്‍, പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ അണിചേര്‍ന്നു.
ഡ്രഗ്സ് സൈബര്‍ ക്രൈം, അധികാരികളെ നിങ്ങളാണ് പ്രതി എന്ന പ്രമേയത്തില്‍ നടക്കുന്ന കാമ്പയിന്റെ ഭാഗമായി പുളിക്കല്‍ ഡിവിഷനിലാണ് പദ്ധതി സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി സി കെ അജ്മല്‍ യാസീന്‍ പ്രവര്‍ത്തക സമിതിയംഗങ്ങളായ നിസാമുദ്ദീന്‍ സി കെ, അഹമ്മദ് സഖാഫി പുളിക്കല്‍ ഡിവിഷന്‍ ഭാരവാഹികളായ കെ എം റഹൂഫ്, മുസമ്മില്‍, നിസാമുദ്ദീന്‍ കെ സി, ആശിഖ്, സിറാജ്, ശുഐബ് ബുഖാരി, സുഹൈല്‍, ആദില്‍ കെ സി. അംജദ് എന്നിവര്‍ നേതൃത്വം നല്‍കി.