Connect with us

Kozhikode

എസ് എസ് എഫ് ജില്ലാ പ്രഖ്യാപന സമ്മേളനം ഇന്ന് കൊയിലാണ്ടിയില്‍

കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന സമ്മേളനം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി ജില്ലാ പ്രഖ്യാപനം നടത്തും.

Published

|

Last Updated

കോഴിക്കോട് | എസ് എസ് എഫ് കോഴിക്കോട് സൗത്ത്- നോര്‍ത്ത് ജില്ലാ പ്രഖ്യാപന സമ്മേളനം ഇന്ന് (ഞായര്‍) നടക്കും. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന സമ്മേളനം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.

സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി ജില്ലാ പ്രഖ്യാപനം നടത്തും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഭാരവാഹികളെ പ്രഖ്യാപിക്കും. മുഹമ്മദ് റാഫി അഹ്സനി ടി കെ അധ്യക്ഷത വഹിക്കും. സമസ്ത മുശാവറ അംഗം വി പി എം ഫൈസി വില്ല്യാപ്പള്ളി അനുഗ്രഹ പ്രഭാഷണം നടത്തും.

സമ്മേളനത്തിന്റെ മുന്നോടിയായി ഖല്‍ഫാനില്‍ പ്രതിനിധി സമ്മേളനവും കൊയിലാണ്ടി നഗരത്തില്‍ വിദ്യാര്‍ഥി റാലിയും നടക്കും. സമസ്ത മുശാവറ അംഗം മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ പുറക്കാട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യു. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ തങ്ങള്‍ അസ്സഖാഫി കുറ്റ്യാടി, ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, മജീദ് കക്കാട്, സി പി ഉബൈദുല്ല സഖാഫി, ഫിര്‍ദൗസ് സുറൈജി സഖാഫി, സി ആര്‍ കെ മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിക്കും. എ അഫ്സല്‍ ഹുസൈന്‍ പറമ്പത്ത് സ്വാഗതം പറയും.

കേരള മുസ്്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുറഹ്മാന്‍ ബാഖവി, ജനറല്‍ സെക്രട്ടറി അഫ്സല്‍ കൊളാരി, സെക്രട്ടറി ജി അബൂബക്കര്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ജലീല്‍ സഖാഫി കടലുണ്ടി, ജനറല്‍ സെക്രട്ടറി മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി സംബന്ധിക്കും.

 

Latest