Connect with us

Kozhikode

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ്; പോസ്റ്റര്‍ പ്രകാശനം ചെയ്തു

ജില്ലയിലെ 14 ഡിവിഷനുകളില്‍ നിന്നായി 2000ത്തോളം പ്രതിഭകള്‍ മാറ്റുരക്കുന്ന ജില്ലാ സാഹിത്യോത്സവിനായി വലിയ ഒരുക്കങ്ങളാണ് കൊടുവള്ളിയില്‍ നടക്കുന്നത്.

Published

|

Last Updated

കൊടുവള്ളി|ആഗസ്റ്റ് 7 മുതല്‍ 11 വരെ കൊടുവള്ളിയില്‍ നടക്കുന്ന 31ാമത് എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ജില്ലയിലെ 14 ഡിവിഷനുകളില്‍ നിന്നായി 2000ത്തോളം പ്രതിഭകള്‍ മാറ്റുരക്കുന്ന ജില്ലാ സാഹിത്യോത്സവിനായി വലിയ ഒരുക്കങ്ങളാണ് കൊടുവള്ളിയില്‍ നടക്കുന്നത്. കലാമത്സരങ്ങള്‍ക്ക് പുറമെ നിരവധി സാംസ്‌കാരിക, സാമൂഹിക സംഗമങ്ങളും സാഹിത്യോത്സവിന്റെ ഭാഗമായി നടക്കും.

സ്വാഗതസംഘം ചെയര്‍മാന്‍ എ കെ സി മുഹമ്മദ് ഫൈസി പ്രകാശന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. യൂസുഫ് സഖാഫി കരുവന്‍പൊയില്‍, എ പി അന്‍വര്‍ സ്വാദിഖ് സഖാഫി, ഇബ്റാഹീം അഹ്സനി, മജീദ് പുത്തൂര്‍, അബ്ദുല്‍ ഹകീം സിദ്ദീഖി പോര്‍ങ്ങോട്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 

 

 

 

 

 

 

Latest