Connect with us

thartheel

എസ് എസ് എഫ് ജില്ലാ തർതീൽ ഹോളി ഖുർആൻ പ്രീമിയോ വ്യാഴാഴ്ച

യൂണിറ്റ്, സെക്ടർ, ഡിവിഷൻ തലങ്ങളിലെ മത്സര ശേഷമാണ് ജില്ലാമത്സരം.

Published

|

Last Updated

എടപ്പാൾ | വിശുദ്ധ റമസാൻ വിശുദ്ധ ഖുർആൻ എന്ന പ്രമേയത്തിൽ ആചരിക്കുന്ന റമസാന്‍ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന തർതീൽ ഹോളി ഖുർആൻ പ്രീമിയോ മലപ്പുറം വെസ്റ്റ്ജില്ലാ മത്സരം വ്യാഴാഴ്ച മാണൂർ മനാർ ക്യാമ്പസിൽ. യൂണിറ്റ്, സെക്ടർ, ഡിവിഷൻ തലങ്ങളിലെ മത്സര ശേഷമാണ് ജില്ലാമത്സരം.

കാറ്റഗറി എ, ബി, സി, ഡി വിഭാഗങ്ങളിലായി ഹിഫ്സ്, ഖുർആൻ, കുട്ടിപ്പാട്ട്, ഖുർആൻ ക്വിസ്, ഖുർആൻ ടെസ്റ്റ്, ഖുർആൻ പ്രഭാഷണം, ഇസ്മുൽ ജലാല മത്സരങ്ങൾ നടക്കും. എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് എൻ വി അബ്ദുർറസാഖ് സഖാഫി ഉദ്ഘാടനം ചെയ്യും.

തർതീലിന്റെ അനുബന്ധമായി വിശുദ്ധ റമസാൻ വിശുദ്ധ ഖുർആൻ എന്ന വിഷയത്തിൽ പ്രഭാഷണമുണ്ടാകും. ഫാളിൽ നൂറാനി ദേവതിയാൽ വിഷയാവതരണം നടത്തും.

  -->