Kerala
എസ് എസ് എഫ് പരിസ്ഥിതി കാമ്പയിന് തുടക്കം; കാലാവസ്ഥാ വ്യതിയാന ബോധവല്‍ക്കരണത്തിന് 'റണ്‍ കേരള റണ്‍'
'വി ദ ചെയ്ഞ്ച്' എന്ന പ്രമേയം മുന്‍ നിര്‍ത്തി വിവിധ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ നടപ്പിലാക്കും

മലപ്പുറം | എസ് എസ് എഫ് പരിസ്ഥിതി കാമ്പയിന് ജില്ലയില്‍ തുടക്കമായി. കാമ്പയിന്‍ ജില്ലാ തല ഉദ്ഘാടനം അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസറ്ററേറ്റ് കെ മണികഠന്‍ നിര്‍വ്വഹിച്ചു. ‘വി ദ ചെയ്ഞ്ച്’ എന്ന പ്രമേയം മുന്‍ നിര്‍ത്തി വിവിധ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ നടപ്പിലാക്കും.
പതിനായിരം ഫലവൃക്ഷത്തൈകള്‍ നടുന്ന ‘നാളേക്കൊരു തണല്‍’, കാലാവസ്ഥാ വ്യതിയാന ബോധവല്‍ക്കരണവുമായി സെക്ടര്‍ കേന്ദ്രങ്ങളില്‍ ‘മൈ ലാന്റ് മൈ ഫ്യൂച്ചര്‍’ എന്ന പ്രമേയത്തില്‍ ‘റണ്‍ കേരള റണ്‍’ കൂട്ടയോട്ടം, ബോധവല്‍ക്കരണ ലഘുലേഖ വിതരണം, കാമ്പസുകളില്‍ ഐക്യ രാഷ്ട്ര സഭയുടെ പരിസ്ഥിതി ദിന സന്ദേശം ഡിസ്‌പ്ലേ ചെയ്യുന്ന ‘മെസ്സേജ് ഡിസ്‌പ്ലേ’ എന്നിവ നടക്കും.
---- facebook comment plugin here -----