Connect with us

Kerala

എസ് എസ് എഫ് ഗ്ലോബൽ പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനം നാളെ കൊല്ലത്ത് ആരംഭിക്കും

വൈകിട്ട് 7 മണിക്ക് ആശ്രാമം ശ്രീനാരായണ ഗുരു സാംസ്കാരിക സമുഛയത്തിൽ നടക്കുന്ന കോൺഫറൻസ് അലിഗർ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡോ അർഷദ് ഉമർ ഉദ്ഘാടനം ചെയ്യും

Published

|

Last Updated

കൊല്ലം | എസ് എസ് എഫ് കേരളയുടെ പതിനാറാമത് പ്രോഫ് സമ്മിറ്റ് നാളെ ( വ്യാഴം ) കൊല്ലത്ത് ആരംഭിക്കും. വൈകിട്ട് 7 മണിക്ക് ആശ്രാമം ശ്രീനാരായണ ഗുരു സാംസ്കാരിക സമുഛയത്തിൽ നടക്കുന്ന കോൺഫറൻസ് അലിഗർ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡോ അർഷദ് ഉമർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇസ് ലാമിക സമൂഹങ്ങൾ ശാന്തതയുടെ മാതൃകകൾ എന്ന വിഷയത്തിൽ കേരള മുസ്‍ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ ക്ലാസെടുക്കും. സമസ്ത സെക്രട്ടറി പേരോട് അബ്ദുൽ റഹുമാൻ സഖാഫി, എസ് വൈ എസ് ജനറൽ സെക്രട്ടറി ഡോ അബ്ദുൽ ഹക്കീം അസ്ഹരി കാന്തപുരം, സയന്റിസ്റ്റ് സൈനുൽ ആബിദ് തുടങ്ങിയവർ പങ്കെടുക്കും.

പ്രത്യേകം സജ്ജമാക്കിയ ആറ് വേദികളിലായി ടെക്നോളജി, വിദ്യാഭ്യാസം, കരിയർ ,രാഷ്ട്രീയം, സാംസ്കാരികം, സാഹിത്യം , സാമൂഹികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ നടക്കുന്ന സെഷനുകൾക്ക് വിദഗ്ദർ മേൽനോട്ടം വഹിക്കും. നിർമ്മിത ബുദ്ധി, സാങ്കേതിക രംഗത്തെ പ്രയോഗ സാധ്യതകൾ, എന്ന വിഷയം ആമസോൺ മുൻ ലീഡർ ഡോ അൻവർ വിദ്യാർത്ഥികളുമായി സംവദിക്കും. പ്രൊഫഷണൽ എത്തിക്സ് എന്ന വിഷയത്തിലുള്ള ചർച്ചയ്ക്ക് ഡോ ഷാഹുൽ ഹമീദ്, എം മുഹമ്മദ് നിയാസ്, സി എം സാബിർ സഖാഫി നേതൃത്വം നൽകും.

തൊഴിൽ മേഖലയുടെ പരിണാമങ്ങൾ എന്ന വിഷയം ആസ്പദമാക്കി മുഹമ്മദ് യാസീൻ, മുഹമ്മദ് നദീം സംസാരിക്കും. ഉന്നത വിദ്യാഭ്യസ രംഗത്തെ മാറ്റങ്ങൾ, വിദേശപഠനം, ന്യൂ ജെൻ കോഴ്സുകൾ,. കരിയർ മാപ്പിംഗ് ,ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സംരംഭകത്വം തുടങ്ങി 56 സെഷനുകൾ പ്രോഫ് സമ്മിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മീറ്റിന്റെ ഭാഗമായി എജ്യൂസൈൻ കരിയർ ഫെസ്റ്റ്, പുസ്തകോത്സവം, മോറൽ കോർണർ, എന്നിയുമുണ്ട്. രജിസ്റ്റർ ചെയ്ത 2000 ത്തോളം വിദ്യാർത്ഥി പ്രതിനിധികൾ സംബന്ധിക്കും.

ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി, ദേവർ ശ്ശോല അബ്ദുൽ സലാം മുസലിയാർ, എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ മുഹമ്മദ് ഫാറൂഖ് നഈമി, ഡോ ദാഹർ മുഹമ്മദ്, ഡോ നൂറുദ്ദീൻ റാസി, എൻ എം സാദിഖ് സഖാഫി, കെ വൈ നിസാമുദ്ദീൻ ഫാളിലി ,ഫിർദൗസ് സുറൈജി സഖാഫി, മുഹമ്മദ് അനസ് അമാനി, സംബന്ധിക്കും.

സമസ്ത കേന്ദ്ര മുശാവറ അംഗം എച്ച് ഇസ്സുദ്ദീൻ കാമിൽ സഖാഫി, കേരള മുസ് ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി ഡോ പി എ മുഹമ്മദ് കുഞ്ഞ് സഖാഫി, കേരള എസ് എസ് എഫ് സെക്രട്ടറിമാരായ മുഹമ്മദ് ജാബിർ, പി വി ശുഐബ്, ഡോ എം എസ് മുഹമ്മദ്, ആശിഖ് തങ്ങൾവാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

---- facebook comment plugin here -----

Latest