Malappuram
എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി: 'നിലപാട്' നേതൃ സംഗമം ഇന്ന്
സംഗമം വൈലത്തൂരിൽ

കോട്ടക്കൽ | നമ്മൾ ഇന്ത്യൻ ജനത എന്ന ശീർഷകത്തിൽ ഏപ്രിൽ 29നു കണ്ണൂരിൽ നടക്കുന്ന കേരള വിദ്യാർഥി സമ്മേളനത്തിൻ്റെ ഭാഗമായി ഡിവിഷൻ ഭാരവാഹികൾക്ക് വേണ്ടി ‘നിലപാട്’ നേതൃ സംഗമം ഇന്ന് വൈലത്തൂരിൽ വെച്ച് നടക്കും. സയ്യിദ് യൂസുഫ് ജീലാനി തങ്ങളുടെ മഖാം സിയാറത്തോടെ ആരംഭിക്കുന്ന സംഗമം എസ് വൈസ് എസ് മലപ്പുറം ജില്ലാ വെസ്റ്റ് പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ഹഫീള് അഹ്സനി അധ്യക്ഷത വഹിക്കും.
സംഘടനാ രംഗത്തെ കാഴ്ചപ്പാട്, നിലപാട്, നിലവാരം എന്നീ സെഷനുകൾക്ക് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എൻ എം സ്വാദിഖ് സഖാഫി പെരിന്തറ്റിരി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി ആർ കുഞ്ഞുമുഹമ്മദ്, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ബഷീർ പറവന്നൂർ നേതൃത്വം നൽകും.
അനുബന്ധമായി ഡിവിഷൻ നിരീക്ഷകരുടെ സംഗമവും നടക്കും. എസ് എസ് എഫ് ജില്ലാ ഭാരവാഹികളായ ജഅ്ഫർ ശാമിൽ ഇർഫാനി, വി മുഹമ്മദ് സിറാജുദ്ദീൻ, പി ടി മുഹമ്മദ് അഫ്ളൽ, അബൂബക്കർ വള്ളിക്കുന്ന്, കെ എം അശ്റഫ് സഖാഫി, റഫീഖ് അഹ്സനി കാലടി സംബന്ധിക്കും.
---- facebook comment plugin here -----