Kannur
എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി: 50 സമ്മേളനങ്ങള്‍ക്ക് തുടക്കമായി
കളക്ട്രേറ്റ് മൈതാനം, നെഹ്റു കോര്‍ണര്‍, കാള്‍ ടെക്‌സ്, സ്റ്റേഡിയം കോര്‍ണര്‍ എന്നിവിടങ്ങളില്‍ സജ്ജമാക്കിയ വേദികളിലാണ് സമ്മേളനങ്ങള്‍
കണ്ണൂര്‍ | എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമാപനത്തിന്റെ ഭാഗമായി 50 പൊതു സമ്മേളനങ്ങള്‍ക്ക് തുടക്കമായി. ഗാന്ധിയന്‍ മാനിഫെസ്റ്റോ: പുതിയ ഇന്ത്യയെ അഭിസംബോധന ചെയ്യുന്നുണ്ടോ’ എന്ന വിഷയത്തിലുള്ള കവി പിഎന്‍ ഗോപീകൃഷ്ണന്റെ പ്രഭാഷണത്തോടെയാണ് സമ്മേളനങ്ങള്‍ ആരംഭിച്ചത്. എജ്യുസൈന്‍ എക്‌സ്‌പോയില്‍ ഫോറിന്‍ സ്റ്റഡി സമ്മിറ്റ്, മാനേജ്മെന്റ് പഠനം ഐ ഐ എമ്മില്‍ എന്നീ സമ്മേളനങ്ങളും ഇന്ന് നടന്നു.
കളക്ട്രേറ്റ് മൈതാനം, നെഹ്റു കോര്‍ണര്‍, കാള്‍ ടെക്‌സ്, സ്റ്റേഡിയം കോര്‍ണര്‍ എന്നിവിടങ്ങളില്‍ സജ്ജമാക്കിയ വേദികളിലാണ് വൈകീട്ട് 5 മണി മുതല്‍ രാത്രി 10 വരെ സമ്മേളനങ്ങള്‍. അടുത്ത ദിവസങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങളില്‍ ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. ജനാധിപത്യം, മതേതരത്വം, ന്യൂനപക്ഷ രാഷ്ട്രീയം, ക്യാമ്പസ് രാഷ്ട്രീയം, ഗാന്ധി- നെഹ്റു- അംബേദ്കര്‍- ആസാദ് എന്നിവരുടെ ദര്‍ശനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംവാദങ്ങളും ഭാഷണങ്ങളും നടക്കും.
കലക്ട്രേറ്റ് മൈതാനിയില്‍ ഇന്ന് വൈകീട്ട് അഞ്ചിനു നടന്ന സമ്മേളനത്തില്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ. എം എസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. നാളെ നടക്കുന്ന പൊതു സമ്മേളനങ്ങളില്‍ പി കെ സുരേഷ് കുമാര്‍ അംബേദ്കറുടെ രാഷ്ട്ര സങ്കല്പങ്ങള്‍ സാമൂഹിക ഭാവനകള്‍ വിഷയത്തിലും ഡോ. കെ എം അനില്‍ നെഹ്റുവിന്റെ മതേതര കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തിലും സംസാരിക്കും. എക്‌സിസിക്യൂട്ടീവ് നിര്‍ണയിക്കുന്ന ജനാധിപത്യം എന്ന വിഷയത്തിൽ വെസ്റ്റ് ബംഗാള്‍ പവര്‍ ഡെവലപ്പമെന്റ് ചെയര്‍മാന്‍ പി ബി സലിം ഐ എ എസ്, മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കുന്നു, ഇന്ത്യയുടെ ഭാവിയെയും വിഷയത്തിൽ മുഹമ്മദലി പുത്തൂര്‍ എന്നിവരും പ്രഭാഷണം നടത്തും.
---- facebook comment plugin here -----