Connect with us

ssf

ചരിത്ര പാഠങ്ങൾക്ക് പുതുജീവൻ നൽകി എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി സഹവാസം

സഹവാസം അംഗങ്ങൾ ഒന്നിച്ച്നിന്ന് ഗോൾഡൻ ഫിഫ്റ്റി ലോഗോ നിർമിച്ചത് ശ്രദ്ധേയമായി.

Published

|

Last Updated

വളാഞ്ചേരി | എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘ഖൈമയിൽ രാപ്പാർക്കുന്നു’ ഗോൾഡൻ ഫിഫ്റ്റി സഹവാസം സമാപിച്ചു. ഡിവിഷൻ സെക്രട്ടറിയേറ്റ് അംഗങ്ങളായിരുന്നു പ്രതിനിധികൾ. ഇസ്‌ലാമിക ചരിത്രങ്ങളിൽ ധീരമായ ഇടപെടലുകൾ നടത്തിയ 12 പ്രവാചക അനുചരന്മാരുടെ നാമധേയത്തിലാണ് ക്യാമ്പ് ക്രമീകരിച്ചത്. ഇനിയെത്ര ദൂരം ചരിത്രത്തിലേക്കും ലക്ഷ്യത്തിലേക്കും, സംഘടന രസതന്ത്രം വിചാരങ്ങൾ ചലനങ്ങൾ, ശരിയുടെ കാവൽക്കാർ കരുത്തും കരുതലും, സമര നക്ഷത്രങ്ങൾ നിർമാണത്മക സമരത്തിന്റെ വായന, നസീമുൽ വസ്‌ലി തുടങ്ങി വിവിധ സെഷനുകൾ നടന്നു. ഗോൾഡൻ ഫിഫ്റ്റി പദ്ധതികളുടെ വിശകലനവും അവലോകനവുമുണ്ടായിരുന്നു.

സഹവാസം അംഗങ്ങൾ ഒന്നിച്ച്നിന്ന് ഗോൾഡൻ ഫിഫ്റ്റി ലോഗോ നിർമിച്ചത് ശ്രദ്ധേയമായി. ഡിവിഷനുകൾ സ്വന്തമായി നിർമിച്ച ഖൈമ(തമ്പ്)യിൽ ആയിരുന്നു അംഗങ്ങൾ രാപാർത്തത്. ഖൈമകളിൽ അംഗങ്ങൾ ഒരുമിച്ചിരുന്ന് ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ ദർസും നടന്നു. സഹവാസത്തിൽ നടന്ന ഖൈമ അസംബ്ലിയിൽ ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹഫീള് അഹ്സനി സന്ദേശം നൽകി. നമ്മൾ ഇന്ത്യക്കാർ എന്ന പ്രതിജ്ഞ ജില്ലാ സെക്രെട്ടറി പി ടി മുഹമ്മദ്‌ അഫ്ളൽ ചൊല്ലി.

എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിർദൗസ് സഖാഫി കടവത്തൂർ, ജന. സെക്രട്ടറി സി ആർ കെ മുഹമ്മദ്‌, സെക്രട്ടറി ജാബിർ നെരോത്ത്, ലത്തീഫ് സഖാഫി മമ്പുറം വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് പി എസ് കെ ദാരിമി എടയൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ്‌ സ്വാദിഖ് തെന്നല, ജഅ്ഫർ ശാമിൽ ഇർഫാനി, വി സിറാജുദ്ദീൻ, അശ്റഫ്‌ സഖാഫി, അതീഖ് റഹ്മാൻ സംസാരിച്ചു. നമ്മൾ ഇന്ത്യൻ ജനത എന്ന ശീർഷകത്തിൽ ഏപ്രിൽ 29ന് കണ്ണൂരിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർഥി സമ്മേളനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

Latest