Kozhikode
എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി; ജില്ലയില്‍ പ്രചാരണ പരിപാടികള്‍ ഊര്‍ജിതം
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ദേശീയ സമ്മേളനത്തിന്റെ പ്രചാരണം നടക്കുന്നുണ്ട്

കോഴിക്കോട് | എസ് എസ് എഫ് ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പ്രചാരണ പരിപാടികള്‍ സജീവമായി. ചലോ മുംബൈ, ഗ്രാമ പഥം, ഇന്‍ക്വിലാബ് ലായേങ്കെ, തിദ്കാറുല്‍ ഉലമ, നൈറ്റ് മാര്‍ച്ച്, ഏകതാ ഉദ്യാന്‍, പ്യാര്‍ കി മഹ്ഫില്‍, സബ് കീ ആവാസ്,മന്തി ഫെസ്റ്റ് തുടങ്ങിയ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍, ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്നത്.
വിവിധ ഘടകങ്ങളുടെ നേതൃത്വത്തില്‍ പ്രചാരണ ബോര്‍ഡുകളും നിര്‍മിതികളും സ്ഥാപിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ദേശീയ സമ്മേളനത്തിന്റെ പ്രചാരണം നടക്കുന്നുണ്ട്. പ്യാര്‍ കി മഹ്ഫില്‍ എന്ന പേരിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ സമ്മേളനാരവം നടക്കുന്നത്. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ബംഗ്ലാ, ഹിന്ദി എന്നീ ഭാഷകളിലായി ‘സബ് കി ആവാസ്’ എന്ന പേരില്‍ പ്രചാരണ ബോര്‍ഡുകളും ഉയരുന്നുണ്ട്.
ഡിവിഷന്‍ നേതാക്കളുടെ നേതൃത്വത്തില്‍ മുഴുവന്‍ യൂണിറ്റ് കേന്ദ്രങ്ങളിലേക്കും ഇന്‍ക്വിലാബ് ലായേങ്കെ എന്ന പേരില്‍ വാഹന ജാഥയും നടക്കുന്നുണ്ട്.
രാജ്യത്തിന്റെ വൈവിധ്യത്തെ സൂചിപ്പിക്കുന്ന തരത്തില്‍ ‘ഏകതാ ഉദ്യാന്‍’ എന്ന പേരില്‍ യൂണിറ്റുകളില്‍ പൂന്തോട്ടം നിര്‍മ്മിക്കുന്നുണ്ട്. സമ്മേളന ഉപഹാരമായി ഗോള്‍ഡന്‍ സിഗ്‌നേച്ചര്‍ ഉപഹാര സമര്‍പ്പണവും വിവിധ ഇടങ്ങളില്‍ നടക്കുന്നുണ്ട്. സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന നേതാക്കളുടെ ഡിവിഷന്‍ പര്യടനം ‘സ്റ്റുഡന്റസ് സ്റ്റേറ്റ് ‘ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി.
ദേശീയ പ്രതിനിധി സമ്മേളനം നവംബര്‍ 24ന് മുംബൈയില്‍ ആരംഭിക്കും. ഡിവിഷന്‍ ഘടകം മുതലുള്ള ഭാരവാഹികളാണ് പ്രതിനിധികളായി പങ്കെടുക്കുന്നത്. എസ് എസ് എഫിന് പുറമെ, മഴവില്‍ സംഘം, എസ് വൈ എസ്, കേരള മുസ്്ലിം ജമാഅത്ത് പ്രവര്‍ത്തകരും 26ന് നടക്കുന്ന സമാപന സമ്മേളനത്തിനായി മുംബൈയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലാണ്. ട്രെയിന്‍, വിമാന മാര്‍ഗങ്ങള്‍ക്ക് പുറമെ ബസുകളിലും സ്വകാര്യ വാഹനങ്ങളിലും മുംബൈയിലെത്താനുള്ള ഒരുക്കമാണ് നാടുനീളെ നടക്കുന്നത്.