Malappuram
എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി ജില്ലാ റാലി; വിദ്യാർത്ഥി സാഗരമായി അരീക്കോട്
ഉണർന്നിരിക്കുന്ന വിദ്യാർത്ഥിത്വത്തെ അടയാളപ്പെടുത്തുന്ന വിവിധ പ്രമേയങ്ങളും ആവിഷ്കാരങ്ങളുമുയർത്തിയാണ് ഗോൾഡൻ ഫിഫ്റ്റി കേഡർ അംഗങ്ങളായ സെക്ടർ ഐൻ ടീം റാലിയിൽ അണി നിരന്നത്.

അരീക്കോട് | നമ്മൾ ഇന്ത്യൻ ജനത എന്ന പ്രമേയത്തിൽ എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി ജില്ലാ റാലി അരീക്കോടിന് നവ്യാനുഭവമായി. ഉണർന്നിരിക്കുന്ന വിദ്യാർത്ഥിത്വത്തെ അടയാളപ്പെടുത്തുന്ന വിവിധ പ്രമേയങ്ങളും ആവിഷ്കാരങ്ങളുമുയർത്തിയാണ് ഗോൾഡൻ ഫിഫ്റ്റി കേഡർ അംഗങ്ങളായ സെക്ടർ ഐൻ ടീം റാലിയിൽ അണി നിരന്നത്.
തെരട്ടമ്മൽ ഗ്രൗണ്ടിൽ നിന്നാംരംഭിച്ച വിദ്യാർത്ഥി റാലി അരീക്കോട് ടൗണിൽ സമാപിച്ചു. സമാപന സമ്മേളനം എസ് വൈ എസ് സംസ്ഥാന ജന.സെക്രട്ടറി ഡോ. എപി അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ധീൻ ഫാളിലി, സി.കെ.എം ഫാറൂഖ് പള്ളിക്കൽ സന്ദേശ പ്രഭാഷണം നടത്തി.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സി പി സൈതലവി, എസ് വൈ എസ് സംസ്ഥാന ഫി . ജില്ലാ ജന.സെക്രട്ടറി പി എം മുസ്തഫ കോഡൂർ , സെക്രട്ടറി കെ പി ജമാൽ കരുളായി, എസ് വൈ എസ് ജില്ലാ സെക്രട്ടറി സി.കെ ശക്കീർ , ബഷീർ അഹ്സനി വടശ്ശേരി, കുഞ്ഞീതു മുസ്ലിയാർ കൊണ്ടോട്ടി അഭിവാദ്യം ചെയ്തു.
സാഹിത്യോത്സവ് പ്രതിഭകൾ അവതരിപ്പിച്ച വിപ്ലവാഷ്കാരം സമ്മേളനത്തിന് ആകർഷകമായി.