Connect with us

ssf

എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി: മലപ്പുറം വെസ്റ്റ് ജില്ലാ റാലി വേങ്ങരയിൽ

റാലിയുടെ അനുബന്ധമായി പ്രാസ്ഥാനിക സമ്മേളനം നടക്കും

Published

|

Last Updated

വേങ്ങര | പ്രവര്‍ത്തനവീഥിയില്‍ അഞ്ച് പതിറ്റാണ്ടിന്റെ കര്‍മ ധന്യതയിലേക്ക് പ്രവേശിക്കുന്ന എസ് എസ് എഫിന്റെ ഗോള്‍ഡന്‍ ഫിഫ്റ്റിയുടെ ഭാഗമായി ‘നമ്മൾ ഇന്ത്യൻ ജനത’ എന്ന പ്രമേയത്തിൽ മലപ്പുറം വെസ്റ്റ് ജില്ലാ റാലി അടുത്ത മാസം 23ന് വേങ്ങരയിൽ.

റാലി പ്രഖ്യാപനം ജില്ലാ പ്രതിനിധികൾ 93 സെക്ടർ ഒഫീഷ്യൽ വഴി നിർവഹിച്ചു.
വ്യാഴാഴ്ച ഡിവിഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ 11 കേന്ദ്രങ്ങളിൽ വിളംബര ജാഥയുണ്ടാകും. റാലിയുടെ അനുബന്ധമായി പ്രാസ്ഥാനിക സമ്മേളനം നടക്കും. സംസ്ഥാന, ജില്ലാ സാരഥികൾ പങ്കെടുക്കും. 2023 -24 വർഷത്തേക്കുള്ള ജില്ലാ ഭാരവാഹികളെ പ്രഖ്യാപിക്കും.

Latest