Connect with us

Kozhikode

എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി: നൈറ്റ് മാര്‍ച്ച് 17ന് നഗരത്തില്‍

മുംബൈയില്‍ നടക്കുന്ന സമ്മേളന പ്രചാരണത്തിന്റെ അവസാന ഘട്ടമായാണ് ജില്ലാ കമ്മിറ്റി നഗരത്തില്‍ നൈറ്റ് മാര്‍ച്ച് നടത്തുന്നത്.

Published

|

Last Updated

കോഴിക്കോട് | എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന നൈറ്റ് മാര്‍ച്ച് ഈ മാസം 17ന്. ജില്ലയിലെ യൂണിറ്റ് മുതലുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന നൈറ്റ് മാര്‍ച്ച് മര്‍കസ് കോംപ്ലക്‌സ് പരിസരത്തു നിന്നാണ് ആരംഭിക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി നടക്കുന്ന ഗോള്‍ഡന്‍ ഫിഫ്റ്റി പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണമായാണ് ഈ മാസം 24 മുതല്‍ ദേശീയ സമ്മേളനം നടക്കുന്നത്. മുംബൈയില്‍ നടക്കുന്ന സമ്മേളന പ്രചാരണത്തിന്റെ അവസാന ഘട്ടമായാണ് ജില്ലാ കമ്മിറ്റി നഗരത്തില്‍ നൈറ്റ് മാര്‍ച്ച് നടത്തുന്നത്.

കടപ്പുറത്തു നടക്കുന്ന സമാപന സംഗമത്തില്‍ പ്രമുഖര്‍ റാലിയെ അഭിസംബോധന ചെയ്യും.

 

---- facebook comment plugin here -----

Latest