Connect with us

Kuwait

എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി: ഐക്യദാര്‍ഢ്യ സംഗമം

ഐ സി എഫ് സിറ്റി സെന്‍ട്രല്‍ ആക്ടിംഗ് പ്രസിഡന്റ് ഇബ്‌റാഹിം മുസ്ലിയാര്‍ വെണ്ണിയോടിന്റെ അധ്യക്ഷതയില്‍ നാഷണല്‍ വെല്‍ഫെയര്‍ സെക്രട്ടറി ശമീര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കുവൈത്ത് സിറ്റി | നമ്മള്‍ ഇന്ത്യന്‍ ജനത’ എന്ന പ്രമേയത്തില്‍ നവംബര്‍ 24, 25, 26 തിയ്യതികളില്‍ മുംബൈയിലെ ഏകതാ മൈതാനില്‍ നടക്കുന്ന എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളന ഐക്യദാര്‍ഢ്യ സംഗമം കുവൈത്ത് സാല്‍മിയ ഐ സി എഫ് ഓഡിറ്റോറിയത്തില്‍ നടന്നു. ഐ സി എഫ് സിറ്റി സെന്‍ട്രല്‍ ആക്ടിംഗ് പ്രസിഡന്റ് ഇബ്‌റാഹിം മുസ്ലിയാര്‍ വെണ്ണിയോടിന്റെ അധ്യക്ഷതയില്‍ നാഷണല്‍ വെല്‍ഫെയര്‍ സെക്രട്ടറി ശമീര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

വളര്‍ന്നുവരുന്ന യുവതലമുറക്ക് കൃത്യമായ ദിശാബോധവും പരിശീലനങ്ങളും നല്‍കി യുവത്വത്തിന്റെ ഊര്‍ജം ക്രിയാത്മകമായി വിനിയോഗിക്കാനായാല്‍ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് എസ് എസ് എഫ് ദേശീയ സെക്രട്ടറി അഹ്മദ് ഷെറിന്‍ സന്ദേശ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.

ഐ സി എഫ് കുവൈത്ത് നാഷണല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല വടകര, കെ സി എഫ് പ്രസിഡന്റ് ഹുസൈന്‍ മുസ്ലിയാര്‍ എരുമാട്, ആര്‍ എസ് സി നാഷണല്‍ കണ്‍വീനര്‍ ജസ്സാം കുണ്ടുങ്ങല്‍, സ്വാദിഖ് കൊയിലാണ്ടി, സ്വാലിഹ് സഅദി പ്രസംഗിച്ചു.

 

Latest