Connect with us

Malappuram

എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി; മൂന്നാം ദിനം കടന്ന് വിദ്യാർത്ഥി മുന്നേറ്റം

വിദ്യാർത്ഥി സഞ്ചാരം ഇന്ന് പുത്തനത്താണിയിൽ 

Published

|

Last Updated

കോട്ടക്കൽ | ‘നമ്മൾ ഇന്ത്യൻ ജനത’ എന്ന ശീർഷകത്തിൽ ഈ മാസം 22 മുതൽ 29 വരെ കണ്ണൂരിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി നടത്തുന്ന ഗോൾഡൻ ഫിഫ്റ്റി വിദ്യാർത്ഥി സഞ്ചാരം മൂന്നാം ദിനം കടന്ന് മുന്നേറുന്നു. മലപ്പുറം വെസ്റ്റ് ജില്ലയിലെ ലക്ഷം മനുഷ്യരിലേക്കാണ് യാത്രയിലൂടെ ഗോൾഡൻ ഫിഫ്റ്റി സന്ദേശം എത്തിക്കുന്നത്.
യാത്രയുടെ ഭാഗമായുള്ള പ്രവർത്തക സമ്മേളങ്ങൾ 64 സെക്ടറുകളിൽ പൂർത്തിയായി. തുവ്വക്കാട്, പാറമ്മലങ്ങാടി, വളവന്നൂർ, കാനഞ്ചേരി, രണ്ടത്താണി, കൽപകഞ്ചേരി, പുത്തനത്താണി, ആതവനാട്, പട്ടര്നടക്കാവ്, തിരുനാവായ, നടുവട്ടം, കാവുമ്പുറം, തലക്കാടത്തൂർ, ചെറിയമുണ്ടം, ഇരിങ്ങാവൂർ, തിരൂർ, തലക്കാട്, പുറത്തൂർ, തൃപ്രങ്ങോട്, ചമ്രവട്ടം, പൊന്നാനി, വെളിയങ്കോട്, പെരുംപടപ്പ്, എരമംഗലം, പനമ്പാട് സെക്ടറുകളിൽ നാളെ പ്രവർത്തക സമ്മേളനങ്ങൾ നടക്കും.
യാത്രയുടെ ഭാഗമായി തെരുവ് പ്രഭാഷണം, ഹ്യൂമൻ റിലെ ലഘുലേഖ വിതരണം, പുസ്തക സഞ്ചാരം, ഗ്രാമ ജാഥ, ഇഫ്താർ സംഗമം, ഗോൾഡൻ കൗണ്ടർ, പാതിരാ വഅള്, ഐൻ ടീം റാലി, പ്രമേയ പ്രഭാഷണങ്ങൾ എന്നിവ നടക്കുന്നുണ്ട്.
 സെക്ടർ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രവർത്തക സമ്മേളനങ്ങളിൽ ജില്ലയിലെ ഐൻ ടീം അംഗങ്ങളും പ്രവർത്തകരുമാണ് പങ്കെടുക്കുക.
നാല് ടീമുകളായാണ് യാത്ര നടക്കുന്നത്. 60ലധികം സ്ഥിരാംഗങ്ങൾ യാത്രയെ അനുഗമിക്കുന്നുണ്ട്. സെക്ടറിൽ നടക്കുന്ന പ്രവർത്തക സമ്മേളനങ്ങൾക്ക് ജില്ലാ ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളുമാണ് നേതൃത്വം നൽകുന്നത്.
അഞ്ച് ദിവസങ്ങളിലായി നടക്കുന്ന വിദ്യാർത്ഥി സഞ്ചാരം തിങ്കളാഴ്ച എടപ്പാളിൽ അവസാനിക്കും. വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവും നടക്കും. പ്രസ്ഥാനിക സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും.

Latest