Connect with us

ssf

എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി: ഡിവിഷൻ റോഡ് മാർച്ച് നാളെ പ്രയാണമരംഭിക്കും

ഡിവിഷൻ ഐൻ അംഗങ്ങളുടെ നേതൃത്വത്തിലാണ് മാർച്ച്.

Published

|

Last Updated

കോട്ടക്കൽ | നമ്മൾ ഇന്ത്യൻ ജനത എന്ന ശീർഷകത്തിൽ കണ്ണൂരിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി വിദ്യാർഥി സമ്മേളനത്തിൻ്റെ ഭാഗമായി ജില്ലയിലെ 12 ഡിവിഷൻ കേന്ദ്രങ്ങളിൽ നടക്കുന്ന റോഡ് മാർച്ചിന് ഞായറാഴ്ച തുടക്കം. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലൂടെ മാർച്ച്‌ കടന്നുപോകും. ഡിവിഷൻ ഐൻ അംഗങ്ങളുടെ നേതൃത്വത്തിലാണ് മാർച്ച്.

കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് സോൺ കമ്മിറ്റികൾ ഉൾക്കൊള്ളുന്ന സംഘാടക സമിതിയാണ് മാർച്ചിന് വേണ്ട ക്രമീകരണങ്ങൾ നടത്തുന്നത്. വിവിധ കേന്ദ്രങ്ങളിൽ നമ്മൾ ഇന്ത്യൻ ജനത എന്ന പ്രമേയത്തിൽ പ്രഭാഷണവും സാഹോദര്യ ഗീതവും മുഴങ്ങും. പൊന്നാനി, തേഞ്ഞിപ്പലം ഡിവിഷനുകളിലാണ് നാളെ മാർച്ച്. പതാക ജില്ലാ ഭാരവാഹികൾ കൈമാറും.

തേഞ്ഞിപ്പലം ഡിവിഷനിൽ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹഫീള് അഹ്സനി പതാക കൈമാറി. മാർച്ച് 10ന് വളാഞ്ചേരി, കോട്ടക്കൽ, തിരൂർ, 11ന് പരപ്പനങ്ങാടി, വൈലത്തൂർ, പുത്തനത്താണി, വേങ്ങര, തിരൂരങ്ങാടി, എടപ്പാൾ, താനൂർ ഡിവിഷനുകളിൽ റോഡ് മാർച്ച്‌ നടക്കും. റോഡ് മാർച്ചിന് സമാപനം കുറിച്ച് കൊണ്ടുള്ള പൊതു സമ്മേളനത്തിൽ സംസ്ഥാന, ജില്ലാ ഭാരവാഹികൾ സംസാരിക്കും.

Latest