golden fifty
എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി: വിദ്യാർഥി സഞ്ചാരം നാളെ സമാപിക്കും
ഒരു ലക്ഷം പേരിലേക്ക് ഗോൾഡൻ ഫിഫ്റ്റി സന്ദേശം എത്തിക്കുന്നതാണ് യാത്ര.
കോട്ടക്കൽ | മലപ്പുറം എസ് എസ് എഫ് വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ഗോൾഡൻ ഫിഫ്റ്റി വിദ്യാർഥി സഞ്ചാരം നാളെ സമാപിക്കും. മലപ്പുറം വെസ്റ്റ് ജില്ലയിലെ ഒരു ലക്ഷം പേരിലേക്ക് ഗോൾഡൻ ഫിഫ്റ്റി സന്ദേശം എത്തിക്കുന്നതാണ് യാത്ര. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന വിദ്യാർഥി സഞ്ചാരം നാളെ എടപ്പാളിലാണ് അവസാനിക്കുക. വിദ്യാർഥി റാലിയും പൊതു സമ്മേളനവുമുണ്ടാകും. പ്രസ്ഥാനിക സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും.
യാത്രയുടെ ഭാഗമായി തെരുവ് പ്രഭാഷണം, ഹ്യൂമൻ റിലേ ലഘു ലേഖ വിതരണം, പുസ്തക സഞ്ചാരം, ഗ്രാമ ജാഥ, ഇഫ്താർ സംഗമം, ഗോൾഡൻ കൗണ്ടർ, പാതിരാ വഅള്, ഐൻ ടീം റാലി, പ്രമേയ പ്രഭാഷണങ്ങൾ എന്നിവ നടക്കുന്നുണ്ട്. നാല് ടീമുകളായാണ് യാത്ര. 60ലധികം സ്ഥിരാംഗങ്ങൾ യാത്രയെ അനുഗമിക്കുന്നുണ്ട്.
യാത്രയുടെ ഭാഗമായുള്ള പ്രവർത്തക സമ്മേളങ്ങൾ 88 സെക്ടറുകളിൽ പൂർത്തിയായി. നാളെ മാറഞ്ചേരി, വട്ടംകുളം, കുറ്റിപ്പുറം, തവനൂർ ആലങ്കോട്, നന്നംമുക്ക്, കാലടി, എടപ്പാൾ സെക്ടറുകളിൽ പ്രവർത്തക സമ്മേളനങ്ങൾ നടക്കും. സെക്ടർ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രവർത്തക സമ്മേളനങ്ങളിൽ ജില്ലയിലെ ഐൻ ടീം അംഗങ്ങളും പ്രവർത്തകരുമാണ് പങ്കെടുക്കുക. ഇതിന് ജില്ലാ ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളും നേതൃത്വം നൽകുന്നു.
---- facebook comment plugin here -----